കക്കാടംപൊയിലിലെ പിവി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിലെ തടയണകള്‍ കൂടരഞ്ഞി പഞ്ചായത്ത് പൊളിച്ചു നീക്കും.
ടെന്‍ഡറിനുള്ള നടപടികള്‍ തുടങ്ങി. പൊളിച്ചുമാറ്റുന്നതിന്റെ ആദ്യപടിയായി തടയണകളിലെ വെള്ളം ഒഴുക്കി കളഞ്ഞിരുന്നു.
ആകെ അറുപതിനായിരം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ലാ കലക്ടര്‍ ഒരു മാസം സമയം അനുവദിച്ചിട്ടും പൊളിച്ചു മാറ്റാത്തതിനെതുടര്‍ന്നാണ് തടയണകള്‍ പൊളിക്കാന്‍ കൂടരഞ്ഞി പഞ്ചായത്ത് തീരുമാനിച്ചത്. അതേസമയം ശുദ്ധജലക്ഷാമം നേരിട്ടിരുന്ന പ്രദേശത്തെ ജലദൗര്‍ബല്യം ഇല്ലാതായത് തടയണ നിര്‍മ്മിച്ചതോടെയാണെന്നാണ് നാട്ടുകാരുടെ വാദം. അതിനാല്‍ ഇവ ജലസംഭരണികളായി നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ കലക്ടറെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കപ്പെട്ടില്ല.
പിവി ആര്‍ നാച്വറോ റിസോര്‍ട്ടില്‍ സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് നിര്‍മ്മിച്ച നാല് തടയണകളും പൊളിക്കാനാണ് കലക്ടര്‍ ഉത്തരവിട്ടത്. സമുദ്രനിരപ്പില്‍ നിന്നും 3000 അടി ഉയരത്തില്‍ നിയമം ലംഘിച്ച് നിര്‍മ്മിച്ച തടയണകളും വില്ലകളും പൊളിച്ചു നീക്കണമെന്ന ഹര്‍ജി പരിഗണിച്ച് രണ്ട് മാസത്തിനകം തീരുമാനമെടുക്കാന്‍ കോഴിക്കോട് കലക്ടര്‍ക്ക് േൈഹേക്കാടതി കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22 ന് ഉത്തരവിട്ടിരുന്നു.
Read Also:
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !