വളാഞ്ചേരി: സമൂഹത്തിൽ വർദ്ധിച്ച് വരുന്ന സാമൂഹിക വിപത്തുകളെയും തിന്മകളെയും പ്രതിരോധിക്കുന്നതിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം കൊണ്ട് സാധിക്കുമെന്ന് കേരള തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹ്മദ് ദേവർ കോവിൽ. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പടപൊരുതാനും മരണത്തെ പൂമാലയായി സ്വീകരിക്കാൻ മലബാർ സമര പോരാളികൾക്ക് പ്രചോദനം നൽകിയത് ഉറച്ച ദൈവ വിശ്വാസവും രാജ്യസ്നേഹം വിശ്വാസത്തിൻ്റെ ഭാഗമാണെന്ന തിരിച്ചറിവിൻ്റെയും അടിസ്ഥാനത്തിലാണ്.
ഒന്നര വർഷക്കാലത്തി ധികം തടങ്കൽ സ്വഭാവത്തിൽ വിദ്യാർത്ഥികൾ അനുഭവിച്ച പ്രതിസന്ധികളെ മറികടന്നാണ് നവംബർ 1ന് കേരളത്തിൽ സ്കൂൾ അദ്ധ്യയനം ആരംഭിക്കുന്നതെന്നും ഓൺലൈൻ മേഖലയിൽ ഒളിഞ്ഞിരിക്കുന്ന ചതികൾ, സാമൂഹിക ദുരന്തങ്ങളാകുന്ന ബന്ധങ്ങൾ, ഗെയിമുകൾ സംബന്ധിച്ച് സമൂഹം ജാഗ്രത പാലിക്കണമെന്നും മന്ത്രി ഓർമപ്പെടുത്തി. കൊളമംഗലം എം ഇ ടി സ്കൂൾ എജ്യു മൗണ്ട് കാമ്പസിൽ ഒരുക്കിയ അവാർഡ് ഫിയസ്റ്റ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. സമസ്ത കേന്ദ്ര മുശാവറ മെമ്പറും എം ഇ ടി സ്കൂൾ ജനറൽ സെക്രട്ടറിയുമായ അലവി സഖാഫി കൊളത്തൂർ അദ്ധ്യക്ഷത വഹിച്ചു.
സയ്യിദ് അബ്ദുല്ല ബുഖാരി പ്രാർത്ഥന നടത്തി.സയ്യിദ് പി എം എസ് എ ജിഫ്രി, കെ ടി എ ഗഫൂർ, പി.കെ അബൂബക്കർ ഹാജി, ഇ എച്ച് മുഹമ്മദ് ഹാജി, മുനീർ പാഴൂർ, അബ്ദുസ്സമദ് തയ്യിൽ, രായീൻ കുട്ടി, എം പി ഷംസുദ്ധീൻ, പി ടി ഇസ്മായീൽ ഹാജി, മുസ്തഫ സഖാഫി എന്നിവർ സംസാരിച്ചു.സ്കൂൾ പ്രിൻസിപ്പൽ പി.കെ മുഹമ്മദ് ശാഫി സ്വാഗതവും ഹെഡ് ഓഫ് ഇസ്ലാമിക് വി ഇ സ്മായീൽ ഇർഫാനി നന്ദിയും പറഞ്ഞു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !