ഇടുക്കി| മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 142 അടി പിന്നിട്ടതോടെ കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. സ്പില്‍വേയിലെ ഒന്‍പത് ഷട്ടറുകള്‍ തുറന്നു. സെക്കന്‍ഡില്‍ 2944.31 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കുമെന്ന് തമിഴ്‌നാട് അറിയിച്ചു.
142 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ പരമാവധി സംഭരണശേഷി. ഇന്ന് പുലര്‍ച്ചെ 3.55 നാണ് ജലനിരപ്പ് 142 അടിയിലെത്തിയത്. ഇന്നലെ രാത്രി മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ പെയ്ത മഴയാണ് ജലനിരപ്പ് ഉയരാന്‍ കാരണം. പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
v
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !