തൃശൂര്‍| ഇരിങ്ങാലക്കുടയില്‍ വിഷമദ്യം കഴിച്ച് രണ്ട് പേര്‍ മരിച്ചു. ഇരിങ്ങാലക്കുട സ്വദേശികളായ നിശാന്ത്, ബിജു എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ഇവര്‍ മദ്യം കഴിച്ചത്. ഇതിനു പിന്നാലെ ഇവര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും നിശാന്ത് ഇന്നലെയും ബിജു ഇന്ന് രാവിലെയും മരിച്ചു.
നിശാന്ത് മരിച്ചപ്പോള്‍ തന്നെ ബിജുവിനെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസിലും വിവരമറിയിച്ചു. പോലീസെത്തി ഇവര്‍ കുടിച്ച ദ്രാവകം പരിശോധിച്ചു. ദ്രാവകത്തിന്റെ സാമ്പിളുകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇത് കാക്കനാട് റീജിയണല്‍ ലാബിലേക്ക് അയക്കുമെന്ന് പോലീസ് അറിയിച്ചു.
സ്പിരിറ്റ് പോലുള്ള ദ്രാവകം കുടിച്ചതാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വ്യാജ മദ്യമാണോ മറ്റേതെങ്കിലും ദ്രാവകമാണോ മരണത്തിനിടയാക്കിയതെന്നുള്ള കാര്യം പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !