തിരുവനന്തപുരം | സംസ്ഥാന പൊലീസ് മേധാവി ഡി ജി പി അനിൽകാന്തിന്റെ സർവീസ് കാലാവധി രണ്ട് വർഷത്തേക്ക് കൂടി സർക്കാർ നീട്ടി. പുതുക്കിയ കാലാവധി അനുസരിച്ച് 2023 ജൂൺ മുപ്പത് വരെ അദ്ദേഹത്തിന് സംസ്ഥാന പൊലീസ് മേധാവിയായി തുടരാം. കഴിഞ്ഞ ജൂൺ മുപ്പതിനാണ് ലോക്നാഥ് ബഹ്‌റ വിരമിച്ച ഒഴിവിലേക്ക് അനിൽകാന്തിനെ ഡി ജി പിയായി നിയമിക്കുന്നത്. ഡി ജി പിയായി നിയമിക്കുന്ന അവസരത്തിൽ ഏഴു മാസം മാത്രമായിരുന്നു അദ്ദേഹത്തിന് സർവീസിൽ ബാക്കിയുണ്ടായിരുന്ന കാലാവധി.
എ ഡി ജി പി തസ്തികയിൽ നിന്നുമാണ് അനിൽകാന്ത് ഡി ജി പി കസേരയിൽ എത്തുന്നത്. ദളിത് വിഭാഗത്തിൽ നിന്ന് സംസ്ഥാന പൊലീസിന്റെ തലപ്പത്ത് എത്തുന്ന ആദ്യ വ്യക്തി കൂടിയാണ് അനിൽകാന്ത്. ഡൽഹി സർവ്വകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ എം എ പൂർത്തിയാക്കിയ ശേഷമാണ് അനിൽ കാന്ത് സിവിൽ സർവീസ് നേടുന്നത്. 1988 ബാച്ചിലെ ഐ പി എസ് ഉദ്യോഗസ്ഥനാണ്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !