അനധികൃതമായി കുഞ്ഞിനെ ദത്തു നൽകിയ കേസിൽ നിർണായക വിധിയാണ് വന്നിരിക്കുന്നത്. ഡിഎൻഎ ഫലം പോസിറ്റീവായതോടെ കുഞ്ഞിനെ അനുപമയ്ക്ക് തന്നെ ലഭിച്ചു. കോടതി നടപടികൾക്ക് ശേഷം കുഞ്ഞിനെ അമ്മയ്ക്ക് തന്നെ കെെമാറി. കുഞ്ഞ് അനുപമയുടേതു തന്നെ എന്ന് തെളിയ്ക്കുന്ന ഡിഎൻഎ (DNA) ഫലം വന്നതിനു പിന്നാലെയാണ് കേസ് കോടതി പരിഗണിച്ചത്. സിഡബ്ലുസി റിപ്പോർട്ട് കോടതിയ്ക്കു കെെമാറി. ശിശുക്ഷേമ സമിതിയുടെ ഭാഗത്തു നിന്ന് ഗുരുതരമായ വീഴ്ചകൾ വന്നിരുന്നു എന്ന് തെളിയിക്കുന്ന രേഖകൾ പുറത്തു വന്നിരുന്നു. പോലീസ് സംരക്ഷണം ഇതിനിടെ സിഡബ്ല്യുസി ആവശ്യപ്പെട്ടിട്ടുണ്ട്.
സമിതി റിപ്പോർട്ടിലെ ഒരുഭാഗം മായ്ച്ചുകളഞ്ഞെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കണ്ടെത്തിയതും വിവാദത്തിനു വഴിവച്ചിട്ടുണ്ട്. ദത്ത് നൽകുന്നത് തടയാൻ സിഡബ്ല്യുസി ഇടപെടൽ നടത്തിയില്ലെന്നും ഇക്കാര്യം പോലീസിനെ അറിയിച്ചില്ലെന്നും വകുപ്പുതല അന്വേണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഏത് കുഞ്ഞിനെയും വിൽപ്പനയ്ക്ക് വെയ്ക്കാമെന്നാണ് ഈ സംഭവത്തിലൂടെ തെളിഞ്ഞിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിക്കും പാർട്ടി നേതാക്കൾക്കും സംഭവത്തെക്കുറിച്ച് അറിയാമായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. സിപിഎമ്മിന് ജീർണ്ണത സംഭവിച്ചെന്നും വിഷയത്തിൽ പുരോഗമനപരമായ നിലപാടാണ് പ്രതിപക്ഷം സഭയ്ക്കുള്ളിലും പുറത്തും സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !