മോഡലുകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ നിര്‍ണായക ഹാര്‍ഡ് ഡിസ്‌ക് മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ചതായി പൊലീസ്. വലയില്‍ കുടുങ്ങിയ ഹാര്‍ഡ് ഡിസ്‌ക് മത്സ്യത്തൊഴിലാളികള്‍ കായലിലേക്ക് തിരിച്ചിട്ടു. പൊലീസ് ഹാര്‍ഡ് ഡിസ്‌കിന്റെ ചിത്രം കാണിച്ചപ്പോഴാണ് ഇവര്‍ ഹാര്‍ഡ് ഡിസ്‌ക് ലഭിച്ചിട്ടും കായലില്‍ ഉപേക്ഷിച്ചതായി അറിയിച്ചത്.
അധികം ദൂരേക്ക് ഹാര്‍ഡ് ഡിസ്‌ക് പോയിട്ടില്ലെന്ന നിഗമനത്തിലാണ് പൊലീസ്. പ്രദേശത്ത് കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ തിരച്ചില്‍ തുടരുകയാണ്. ആവശ്യമെങ്കില്‍ നേവിയുടെ സഹായം തേടാനും ആലോചനയുണ്ട്.
അപകടം നടന്ന ദിവസം ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ ഡിജെ പാര്‍ട്ടിനടന്നിരുന്നു. ഈ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന ഹാര്‍ഡ് ഡിസ്‌കാണ് ഹോട്ടല്‍ ഉടമ റോയ് വയലാട്ടില്‍ കായലില്‍ എറിഞ്ഞതായി കണ്ടെത്തിയത്. കേസിലെ നിര്‍ണായക വിവരങ്ങള്‍ ഹാര്‍ഡ് ഡിസ്‌കില്‍ ഉണ്ടെന്നാണ് പൊലീസിന്റെ അനുമാനം.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !