ഭാരതി എയർടെൽ പ്രൈപെയ്‌ഡ് മൊബൈൽ നിരക്കുകൾ വർദ്ധിപ്പിച്ചു. കമ്പനിയുടെ സാമ്പത്തിക ആരോഗ്യം കണക്കിലെടുത്ത് നിരക്ക് വർദ്ധിപ്പിക്കാതെ കഴിയില്ലെന്നാണ് എയർടെൽ അധികൃതർ അറിയിച്ചത്. ഡാറ്റ ടോപ്പ് അപ്പ് പ്ളാനിൽ 20 മുതൽ 25 ശതമാനം വരെയാണ് വർദ്ധന. പോസ്‌റ്റ് പെയ്ഡ് നിരക്കിലും ചെറിയ വർദ്ധനയുണ്ടാകും. ഒരു ഉപഭോക്താവിൽ നിന്ന് 200 രൂപയെങ്കിലും കുറഞ്ഞത് ലഭിക്കണം. അത്യാവശ്യമായി 300 രൂപയെങ്കിലും കിട്ടിയാലേ സാമ്പത്തിക ഭദ്രതയോടെ കമ്പനിക്ക് മുന്നേറാൻ കഴിയൂവെന്ന് എയർടെൽ സൂചിപ്പിക്കുന്നു.
5ജി നെറ്റ്‌വർക്കിൽ നിക്ഷേപത്തിനൊരുങ്ങുന്ന വേളയിൽ ലാഭകരമായി പ്രവർത്തിക്കാനാണ് നിരക്ക് വർദ്ധന. എയർടെലിന്റെ പാത പിന്തുടർന്ന് സാമ്പത്തിക ഞെരുക്കത്തിലായ വോഡഫോൺ ഐഡിയ(വി)യും നിരക്ക് വർദ്ധനയ്‌ക്ക് ഒരുങ്ങുന്നതായാണ് വിവരം. മിനിമം വോയിസ് താരിഫ് പ്ളാന് 79ൽ നിന്ന് 99 ആയാണ് എയർടെൽ ഉയർത്തുന്നത്. നവംബർ 26നാണ് വർദ്ധന നിലവിൽ വരിക. 149ന്റെ പ്ളാനിന് 179 രൂപയും 219 രൂപയുടെ പ്ളാനിന് 265മാണ് പുതിയ നിരക്ക്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !