വാഷിങ്ടന്‍| യുഎസില്‍ ക്രിസ്മസ് പരേഡിലേക്ക് വാഹനം ഇടിച്ചുകയറി നിരവധി പേര്‍ മരിച്ചു. കൃത്യമായ മരണസംഖ്യ പൊലീസ് പുറത്തുവിട്ടിട്ടില്ല.
12 കുട്ടികളടക്കം 23 പേര്‍ക്ക് പരുക്കേറ്റു. വിസ്കോന്‍സെനിലെ മിലുവാകീയില്‍ പ്രാദേശിയ സമയം ഞായറാഴ്ച വൈകിട്ടാണ് സംഭവം. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തിനിടയാക്കിയ എസ്‌യുവി കാറും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. ക്രിസ്മസിനു മുന്നോടിയായി യുഎസില്‍ പരമ്ബരാഗതമായി നടക്കുന്ന ചടങ്ങാണ് ക്രിസ്മഡ് പരേഡ്. അമിതവേഗത്തില്‍ വന്ന കാര്‍ ബാരിക്കേഡ് തകര്‍ത്ത് ഇടിച്ചുകയറുകയായിരുന്നെന്നു പൊലീസ് വ്യക്തമാക്കി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !