നടൻ ജോജുവിന്റെ കാര്‍ ആക്രമിച്ച കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം. ടോണി ചമ്മണി ഉള്‍പ്പെടെ അഞ്ചുപേര്‍ക്കാണ് എറണാകുളം സിജെഎം കോടതി ജാമ്യം അനുവദിച്ചത്. അഞ്ചുപേരും 37,500 രൂപ വീതം കോടതിയില്‍ കെട്ടിവയ്ക്കണം. 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യവും നല്‍കണം. നേതാക്കള്‍ നാളെ രാവിലെ പത്തരയോടെ ജയിലില്‍നിന്ന് ഇറങ്ങും.
കാറിന്റെ ചില്ല് മാറ്റുന്നതിനുൾപ്പെടെ അറ്റകുറ്റപ്പണിക്ക് ആറരലക്ഷം രൂപ ചെലവു വരുമെന്നാണു കോടതിക്കു കൈമാറിയ റിപ്പോർട്ടിലുള്ളത്. ഈ തുകയുടെ 50% തുക പ്രതികൾ കോടതിയിൽ കെട്ടിവയ്ക്കണം. ഇതനുസരിച്ച് അഞ്ചുപേരും 37,500 രൂപ വീതം സെക്യുരിറ്റിയായി കെട്ടിവയ്ക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.
ഇതോടൊപ്പം 50,000 രൂപ വീതമുള്ള രണ്ട് ആൾജാമ്യവും ഓരോർത്തരും ഹാജരാക്കണമെന്നും കോടതി അറിയിച്ചു. ഷാജഹാൻ, അരുൺ വർഗീസ് എന്നിവർക്കാണ് ഇനി ജാമ്യം ലഭിക്കാനുള്ളത്. ഇവരെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് െചയ്തത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !