മുംബൈ: ഇന്ധനവില 50 രൂപയായി കുറയണമെങ്കില്‍ ബിജെപിയെ അധികാരത്തില്‍നിന്നു താഴെയിറക്കണമെന്ന് ശിവസേന എംപി സഞ്ജയ് റാവുത്ത്.
ഇന്ധനവില 100 രൂപയ്ക്കുമേല്‍ വര്‍ധിപ്പിക്കണമെങ്കില്‍ അത്രമേല്‍ നിര്‍ദയനായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്ര എക്‌സൈസ് നികുതി യഥാക്രമം 5 രൂപയും 10 രൂപയും വീതം കുറച്ചതിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര എക്‌സൈസ് നികുതി അഞ്ച് രൂപ കുറച്ചതു കൊണ്ടു യാതൊരു പ്രയോജനവുമില്ലെന്നും ആദ്യം കുറഞ്ഞത് 25 രൂപയും പിന്നീട് 50 രൂപയും കുറയ്ക്കണമെന്നും സഞ്ജയ് റാവുത്ത് ആവശ്യപ്പെട്ടു.
ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റപ്പോഴാണ് അഞ്ച് രൂപ നികുതി കുറയ്ക്കാന്‍ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്ധനവില 50 രൂപയായി കുറയണമെങ്കില്‍ ബിജെപിയെ പൂര്‍ണമായി പരാജയപ്പെടുത്തണം. വിലക്കയറ്റം കാരണം ദീപാവലി ആഘോഷിക്കാന്‍ ജനങ്ങള്‍ ലോണെടുക്കേണ്ട അവസ്ഥയാണെന്നും സഞ്ജയ് റാവുത്ത് പരിഹസിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !