വ്യാഴാഴ്ച വൈകീട്ട് പുതുച്ചേരിയിലെ കാട്ടുക്കുപ്പത്തായിരുന്നു ദാരുണമായ സംഭവം നടന്നത്. കലൈയരശന്‍, ഇയാളുടെ ഏഴ് വയസുകാരനായ മകന്‍ പ്രദീഷ് എന്നിവരാണ് മരിച്ചത്.
രണ്ട് സഞ്ചികളില്‍ നിറയെ പ്രാദേശിക നിര്‍മ്മിതമായ പടക്കം വാങ്ങി സ്‌കൂട്ടറില്‍ തൂക്കി വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു സ്‌ഫോടനം. സ്‌കൂട്ടറില്‍ തൂക്കിയിരുന്ന പടക്ക സഞ്ചിയ്ക്ക് തീപ്പിടിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. ഇരുവരും സ്‌ഫോടന സ്ഥലത്ത് വച്ച് തന്നെ മരിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സ്‌കൂട്ടറില്‍ യാത്രചെയ്യുന്നതിനിടെ ഉണ്ടായ ഘര്‍ഷണത്തില്‍ പടക്കത്തിന് ചൂട് പിടിച്ച് പൊട്ടിത്തെറിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യം ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമേ സ്ഥിരീകരിക്കാന്‍ കഴിയു എന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ദീപാവലി ആഘോഷിക്കാന്‍ ഭാര്യ വീട്ടില്‍ പോയി മകനേയും കൂട്ടി സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു കലൈയരശന്‍.
Read Also:
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !