വാക്‌സിനെടുക്കാതെ 5,000 ത്തോളം അധ്യാപകർ; നടപടിക്കൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

0
വാക്‌സിനെടുക്കാതെ 5,000 ത്തോളം അധ്യാപകർ; നടപടിക്കൊരുങ്ങി വിദ്യാഭ്യാസ വകുപ്പ് | 5,000 teachers without vaccine; Department of Education ready to act

സംസ്ഥാനത്ത് കോവിഡ് വാക്‌സിൻ ഇനിയും സ്വീകരിക്കാത്ത അധ്യാപകർക്കെതിരെ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. സ്‌കൂളുകൾ തുറന്നിട്ടും അധ്യാപകർ വാക്സിൻ എടുക്കാൻ വിമുകത കാട്ടിയതോടെയാണ് വിദ്യാഭ്യാസവകുപ്പ് നടപടിയിലേക്ക് നീങ്ങുന്നത്. നിലവിൽ ഏകദേശം 5,000 ത്തോളം പേർ വാക്‌സിനെടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഇവർക്കെതിരെ നടപടിയെടുക്കാൻ വകുപ്പ് നീക്കങ്ങൾ ആരംഭിച്ചു. ദുരന്തനിവാരണ വകുപ്പുമായി ആലോചിച്ചാണ് വകുപ്പുതല നടപടി എടുക്കാൻ പോകുന്നത്.

ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പല അധ്യാപകരും വാക്‌സിൻ എടുക്കാത്തത്. എന്നാൽ ഇതിൽ അധികം പേരും മതിയായ കാരണമില്ലാതെയാണ് വാക്‌സിൻ എടുക്കാൻ വിമുഖത കാണിക്കുന്നതെന്നാണ് വിലയിരുത്തൽ. ഇവർക്കെതിരെ പകർച്ചവ്യാധി നിയമപ്രകാരം കേസെടുക്കുന്നതിനെക്കുറിച്ച് അന്വേഷിക്കുകയാണ്. കഴിഞ്ഞ ദിവസം സ്‌കൂളുകളുടെ സമയം വൈകുന്നേരം വരെ ആക്കാനുള്ള ശിപാർശ വിദ്യാഭ്യാസവകുപ്പ് മുന്നോട്ട് വച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വാക്‌സിൻ എടുക്കാത്ത അധ്യാപകരെ കണ്ടെത്തി നടപടിയെടുക്കാൻ കർശന തീരുമാനം എടുത്തത്.

ഇതിന് മുമ്പ് സ്‌കൂൾ തുറക്കലിന് മുന്നോടിയായി നടത്തിയ അന്വേഷണത്തിൽ 2,282 അധ്യാപകരും 327 അനധ്യാപകരും വാക്‌സിൻ എടുത്തിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഇപ്പോഴത്തെ കണക്കുകൾ അനുസരിച്ച് 5,000 പേരോളം ഉണ്ടെന്നാണ് അറിയുന്നത്. ഇത് സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധത്തെയും ബാധിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് പറഞ്ഞു. വാക്‌സിൻ വിരുദ്ധത വളർത്തുന്നുവെന്നും സൂചന ലഭിച്ചട്ടുണ്ട്.

അതേസമയം വിഷയങ്ങൾ തീർക്കാൻ സമയം ലഭിക്കുന്നില്ലെന്ന് അധ്യാപകരുടെ പരാതിയും, കൂടുതൽ കുട്ടികൾ സ്‌കൂളിൽ വരാൻ തുടങ്ങിയതോടെയുമാണ് ക്ലാസുകൾ പഴയത് പോലെയാക്കാൻ ധാരണയായത്. കുട്ടികളെ ബാച്ചുകളായി തിരിച്ച് മൂന്ന് ദിവസം എന്ന് നിലയിലായിരിക്കും ക്ലാസുകൾ നടത്തുക. മുഖ്യമന്ത്രിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !