നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കര്‍ണ്ണാടക; കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാഴ്ച ക്വാറന്റീന്‍

നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കര്‍ണ്ണാടക; കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാഴ്ച ക്വാറന്റീന്‍ | Karnataka tightens restrictions; Two weeks quarantine for students from Kerala

ബെംഗളൂരു
| കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കര്‍ണ്ണാടക സര്‍ക്കാര്‍. കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം.

കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി.

കേരളത്തില്‍ നിന്ന് എത്തുന്ന വിദ്യാര്‍ത്ഥികള്‍ പതിനാറാം ദിവസം വീണ്ടും പരിശോധന നടത്തണം. അതിര്‍ത്തി ജില്ലകളിലെ ദേശീയ പാതകളില്‍ നിരീക്ഷണ സംവിധാനവും ഒരുക്കും.

കോളജുകളില്‍ കൂട്ടംകൂടുന്നതിനും പരിപാടികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒമിക്രോണ്‍ വകഭേദം കര്‍ണാടകയില്‍ ഇല്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ബെംഗളൂരുവിലെത്തിയ ആഫ്രിക്കന്‍ സ്വദേശികള്‍ക്ക് പുതിയ വകഭേദമില്ലെന്ന് സ്ഥിരീകരിച്ചു. ഈ മാസം 20 നാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍, ഒമ്രികോണ്‍ വകഭേദമല്ലെന്ന് പരിശോധനയില്‍ വ്യക്തമായി.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.

Previous Post Next Post

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മീഡിയവിഷൻ ലൈവിന്റേതല്ല.