തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ വീണ്ടും സമരത്തിനിറങ്ങുമെന്ന് പ്രഖ്യാപിച്ച് അനുപമ. നിലവിലെ സര്‍ക്കാര്‍ അന്വേഷണം കണ്ണില്‍ പൊടിയിടാനെന്ന് അനുപമ ചൂണ്ടിക്കാട്ടി.
ആരോപണ വിധേയരെ മാറ്റി നിര്‍ത്തണം, ആരോപണ വിധേയര്‍ അധികാര സ്ഥാനത്ത് തുടര്‍ന്നാല്‍ തെളിവ് നശിപ്പിക്കും. താത്കാലികമായെങ്കിലും ആരോപണ വിധേയരെ മാറ്റി നിര്‍ത്തണമെന്ന് അനുപമ മാധ്യമങ്ങളോട് വ്യക്തമാക്കി.
ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെയും, സിഡബ്ലൂസി ചെയര്‍പേഴ്‌സണെയും സ്ഥാനത്ത് നിന്ന് മാറ്റണമെന്നും അനുപമ ആവശ്യപ്പെടുന്നു. നടപടിയുണ്ടായില്ലെങ്കില്‍ വീണ്ടും സമരം തുടങ്ങാനാണ് അനുപമയുടെ തീരുമാനം. സിസിടിവി ദൃശ്യങ്ങള്‍ ഒന്നുമില്ലെന്നാണ് ഇപ്പോള്‍ പല കേന്ദ്രങ്ങളില്‍ നിന്നും കിട്ടുന്നത്.
കൂടെ ജോലി ചെയ്യുന്നവരെ സ്വാധീനിക്കാനും മറ്റ് ഇടപെടലുകള്‍ നടത്താനും അധികാര സ്ഥാനത്ത് തുടരുന്നവര്‍ക്ക് സാധിക്കും. അന്വേഷണം കണ്ണില്‍ പൊടിയിടാന്‍ വേണ്ടി മാത്രമല്ലെങ്കില്‍ ഇവരെ മാറ്റണം. കുഞ്ഞിനെ ആദ്യം കിട്ടിയപ്പോള്‍ പെണ്‍കുഞ്ഞായാണ് രേഖപ്പെടുത്തുന്നത്. ഒരു കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് അറിയാന്‍ അധിക സമയം വേണ്ട. എന്റെ കുഞ്ഞിന്റെ കാര്യത്തില്‍ മാത്രം ഈ തെറ്റ് എങ്ങനെ പറ്റിയെന്നും അനുപമ ആരാഞ്ഞു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !