ശ്രീനഗര്‍: സൈന്യം തന്റെ കുടുംബവും ഇന്ത്യയുടെ രക്ഷാകവചവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം സൈനികരെ ഓര്‍ത്ത് അഭിമാനിക്കുന്നെന്നും, സൈനികരില്‍ നിന്ന് പ്രത്യാശയും ഊര്‍ജവും ലഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാനായി ജമ്മുവിലെ നൗഷേരയിലെത്തിയതായിരുന്നു അദ്ദേഹം.
പ്രതിരോധമേഖലയെ കൂടുതല്‍ സ്വദേശിവല്‍ക്കരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സൈനികശേഷി വര്‍ധിപ്പിക്കണമെന്നും കാലത്തിനൊപ്പം നവീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാക്കിസ്ഥാനെ പരോക്ഷമായി വിമര്‍ശിച്ച പ്രധാനമന്ത്രി, ഭീകരതയ്ക്ക് ചുട്ട മറുപടി നല്‍കുന്നുണ്ടെന്ന് പറഞ്ഞു. മിന്നലാക്രമണത്തിനുശേഷം കശ്മീരില്‍ അശാന്തിയുണ്ടാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയായി അധികാരമേറ്റതു മുതല്‍ മോദി സൈനികര്‍ക്കൊപ്പമാണ് ദീപാവലി ആഘോഷിക്കുന്നത്. ഇത്തവണ രജൗറിയിലെ നൗഷേര സെക്ടറിലെ നിയന്ത്രണ രേഖയ്ക്കു സമീപം നിലയുറപ്പിച്ചിരിക്കുന്ന സൈനികര്‍ക്കൊപ്പമാണ് പ്രധാനമന്ത്രി ദീപാവലി ആഘോഷിക്കുന്നത്.
ഇത് രണ്ടാം തവണയാണ് മോദി ജില്ലയില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്നത്. 2019ലാണ് ഇതിനുമുന്‍പ് സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാനായി നൗഷേര സെക്ടര്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി കരസേനാ മേധാവി ജനറല്‍ എം.എം നരവനെ ഇന്നലെ ജമ്മുവിലെത്തി സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !