കേന്ദ്രം ഇന്ധനവില കുറച്ചാല്‍ കുറക്കാമെന്ന് വാക്കുപറഞ്ഞ സംസ്ഥാന സര്‍ക്കാര്‍ കാലുവാരിയെന്ന് സതീശന്‍

0
കേന്ദ്രം ഇന്ധനവില കുറച്ചാല്‍ കുറക്കാമെന്ന് വാക്കുപറഞ്ഞ സംസ്ഥാന സര്‍ക്കാര്‍ കാലുവാരിയെന്ന് സതീശന്‍ | Satheesan said that the state government, which had promised to reduce fuel prices if the Center reduced it, was a scapegoat

തിരുവനന്തപുരം: കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് കേരളത്തില്‍ നികുതി ഭീകരത നടപ്പാക്കുന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

കേന്ദ്രം കുറച്ചതിന് അനുസരിച്ച്‌ കേരളവും നികുതി കുറയ്ക്കണമെന്നും, സമരവുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

നിസ്സാരമായ വിലക്കുറവാണ് ഉണ്ടായിരിക്കുന്നത്. കേന്ദ്രം വില കുറച്ചാല്‍ കുറക്കുമെന്ന് പറഞ്ഞിട്ടും സംസ്ഥാന സര്‍ക്കാറിന് നികുതി കുറക്കാന്‍ കഴിയില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. ഇങ്ങനെ തുടര്‍ന്നാല്‍ ഇരു സര്‍ക്കാരുകള്‍ക്കെതിരെയും സമരവുമായി മുന്നോട്ട് പോകും. കേന്ദ്രം നികുതി വര്‍ധിപ്പിക്കുമ്ബോള്‍ സന്തോഷിക്കുന്നത് കേരളമാണ്.

കേന്ദ്രം കുറച്ചതിന് അനുസരിച്ച്‌ കേരളവും നികുതി കുറയ്ക്കണം. ക്രൂഡ് ഓയില്‍ വില കുറഞ്ഞപ്പോള്‍ ലഭിക്കേണ്ട ആനുകൂല്യങ്ങളൊന്നും രാജ്യത്തെ ജനങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും വി.ടി സതീശന്‍ പറഞ്ഞു.

എന്നാല്‍, കേരളം ഇന്ധനനികുതി കുറക്കില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നേരത്തെ പറഞ്ഞിരുന്നു. നികുതി കുറയ്ക്കാന്‍ കേരളത്തിന് പരിമിതിയുണ്ടെന്നും, സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലാണ്. ഈ വര്‍ഷം മാത്രം കേരളത്തിനുള്ള വിഹിതമായ 6400 കോടി രൂപയാണ് കേന്ദ്രം വെട്ടിക്കുറച്ചത്. 30 രൂപയിലധികമാണ് കേന്ദ്രം ഇന്ധനവില വര്‍ധിപ്പിച്ചത്. കേന്ദ്രത്തിന്റേത് പോക്കറ്റടിക്കാരന്റെ രീതിയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !