മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സ്, നഴ്‌സിങ് അസിസ്റ്റന്റ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ഡയാലിസിസ് ടെക്‌നീഷ്യന്‍ എന്നീ തസ്തികകയില്‍ നിയമനം നടത്തുന്നു.
സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് ഗവ. അംഗീകൃത ജി.എന്‍.എം/ ബി.എസ്.സി കോഴ്‌സ് പാസും കേരള നഴ്‌സിങ് കൗണ്‍സിലിന്റെ രജിസ്‌ട്രേഷനും നിര്‍ബന്ധം. നഴ്‌സിങ് അസിസ്റ്റന്റ് തസ്തികയിലേക്ക് 100 ബെഡുകളെങ്കിലുമുള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ നിന്ന് എ.എന്‍.എം കോഴ്‌സ് പാസും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് ഗവ. അംഗീകൃത ഡിഗ്രി, പി.ജി.ഡി.സി.എ, മലയാളത്തിലും ഇംഗ്ലീഷിലും നന്നായി ടൈപ്പ് ചെയ്യുന്നതിനുള്ള പ്രാവീണ്യവും വേണം. ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ഡിപ്ലോമ ഇന്‍ ഡയാലിസിസ് ടെക്‌നോളജിയുമാണ് യോഗ്യത.
സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് നവംബര്‍ 23നും നഴ്‌സിങ് അസിസ്റ്റന്റ് നവംബര്‍ 25നും ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നവംബര്‍ 27നും ഡയാലിസിസ് ടെക്‌നീഷ്യന്‍ നവംബര്‍ 30നുമാണ് ഇന്റര്‍വ്യൂ. താത്പര്യമുള്ളവര്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം രാവിലെ 10.30ന് നടക്കുന്ന ഇന്റര്‍വ്യൂയില്‍ ഹാജരാകണം.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !