മലപ്പുറം : എയ്ഡഡ് സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ മാനദണ്ഡം വ്യക്തമാക്കി ഉത്തരവിറക്കണമെന്ന് മലപ്പുറത്ത് ചേര്‍ന്ന കേരള പ്രൈവറ്റ് എയ്ഡഡ് സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കണ്‍വെന്‍ഷന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
കെ ഇ ആര്‍ ഭേദഗതി വരുത്തുന്നതിനു മുമ്പ് മാനേജ്‌മെന്റ് പ്രതിനിധികളുമായി ചര്‍ച്ചക്ക് തയ്യാറാക്കണമെന്നും, ജില്ലയില്‍ ഹയര്‍ സെക്കന്ററി ബാച്ചുകള്‍ അനുവദിക്കണമെന്നും മെയിന്റനന്‍സ് ഗ്രാന്റ് കാലാനുസൃതമായി വര്‍ദ്ധിപ്പിക്കണമെന്നും നിയമപ്രകാരം നിയമനം ലഭിച്ച അധ്യാപക, അനധ്യാപകരുടെ അംഗീകാരം ഉടന്‍ നല്‍കണമെന്നും സ്‌കൂള്‍ സമ്പൂര്‍ണ്ണമായും തുറക്കണമെന്നും എല്‍ പി , യു പി സ്‌കൂളുകളില്‍ സ്വീപ്പര്‍ തസ്തിക അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി നാസര്‍ എടരിക്കോട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹാഷിം കോയ തങ്ങള്‍ ജില്ലാ സെക്രട്ടറി സൈനുല്‍ ആബിദ് പട്ടര്‍കുളം, അസീസ് പന്തല്ലൂര്‍, ഉണ്ണി ചേലേമ്പ്ര, കെ ടി ചെറിയ മുഹമ്മദ്, സത്യന്‍ കോട്ടപ്പടി, റംല താളിപ്പാടം, മൂസ മറ്റത്തൂര്‍, ബിജു മേലാറ്റൂര്‍, മോഹനകൃഷ്ണന്‍ തേഞ്ഞിപ്പലം തുടങ്ങിയവര്‍ പ്രസംഗിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !