കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ സീറ്റ് വർദ്ധനവുമായി ബന്ധപ്പെട്ട തീരുമാനം നടപ്പിലാക്കാൻ സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന ട്രഷറർ എം ശൈഖ് റസൽ പറഞ്ഞു. കോഴിക്കോട് പ്രസ്സ് ക്ലബ്ബിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.കോളേജ് സീറ്റുകൾ വർധിപ്പിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന നിർദ്ദേശത്തിന്റെ ഭാഗമായി കഴിഞ്ഞ ഒക്ടോബർ 20 ന് നടന്ന സിൻഡിക്കേറ്റ് യോഗത്തിൽ കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ള സർക്കാർ- എയ്ഡഡ് കോളേജുകളിൽ സ്റ്റാറ്റ്യൂട്ടറി മാക്സിമം എന്ന നിലക്ക് പരമാവധി സീറ്റ് വർധിപ്പിക്കാൻ തീരുമാനമായിരുന്നു. ഇതോടെ സർവകലാശാലക്ക് കീഴിൽ വിവിധ കോളേജുകളിലായി അയ്യായിരത്തോളം സീറ്റുകളിലേക്കാണ് പുതുതായി പ്രവേശനം നൽകേണ്ടത്. എന്നാൽ ഗവൺമെൻ്റ് കോളേജുകൾ തീരുമാനം ഇത് വരെ നടപ്പിൽ വരുത്താൻ തയ്യാറായിട്ടില്ല.
പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് സമാനമായ ദുരവസ്ഥ മലബാറിലെ വിദ്യാർഥികൾ ഡിഗ്രി പ്രവേഷനത്തിനും നേരിടുന്നുണ്ട്. 90 ശതമാനത്തിൽ അധികം മാർക്ക് നേടിയ 33000 ത്തിലധികം വിദ്യാർഥികളിൽ നിന്ന് 22000 പേർക്ക് മാത്രമാണ് സർക്കാർ - എയ്ഡഡ് കോളേജുകളിൽ പ്രവേശനം നേടാനായത്. ബാക്കിയുള്ളവർ സ്വാശ്രയ വിദ്യാഭ്യാസത്തെയാണ് ആശ്രയിക്കുന്നത്. ഈ പ്രതിസന്ധിക്ക് അൽപമെങ്കിലും പരിഹാരം കാണാൻ പുതിയ സീറ്റ് വർദ്ധനവ് തീരുമാനം കൊണ്ട് സാധിക്കുമെന്നിരിക്കെ സർക്കാർ കോളേജുകളിലെ അധികൃതർ ചെയ്തുകൊണ്ടിരിക്കുന്ന നിസ്സംഗത തീർത്തും വിദ്യാർഥി വിരുദ്ധമാണ്. അത് കൊണ്ട് തന്നെ ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിച്ച് കൊണ്ട് അടിയന്തരമായി തീരുമാനം നടപ്പിലാക്കാൻ കോളേജ് അധികൃതർക്ക് നിർദ്ദേശം നൽകുകയും പ്രസ്തുത തീരുമാനം നടപ്പിലാക്കിയെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ട ബാധ്യത സർക്കാരിനുണ്ടെന്നും ഇനിയും പ്രവേശനം വൈകിയാൽ വ്യത്യസ്ത സമരമാർഗങ്ങളിലേക്ക് കാംപസ് ഫ്രണ്ട് പ്രവേശിക്കുമെന്നും ശൈഖ് റസൽ കൂട്ടിച്ചേർത്തു. കാംപസ് ഫ്രണ്ട് സംസ്ഥാന സമിതി അംഗം ഫസൽ പുളിയാറക്കൽ, കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി അംഗം ജുബൈർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !