വളാഞ്ചേരി ബസ് സ്റ്റാൻഡ് സമീപത്തു നിന്നുള്ള ഷോപ്പിൽ നിന്ന് അഞ്ഞൂറോളം പാക്കറ്റ് ഹാൻസ് പിടിച്ചെടുത്തു. വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് പോലെയുള്ള ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം നിയന്ത്രിക്കുക എന്ന ഉദ്ദേശത്തോടെ മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ന്റെ നിർദ്ദേശാനുസരണം ഒരാഴ്ച നീണ്ടുനിൽക്കുന്ന റെയ്ഡിലാണ് വളാഞ്ചേരി ബസ്സ്റ്റാൻഡിന് കിഴക്കുവശം ഉള്ള കെ പി സ്റ്റോർസ് എന്ന സ്ഥാപനത്തിൽ നിന്നാണു മറ്റു സാധനങ്ങൾ ക്കിടയിൽ ഒളിപ്പിച്ചുവെച്ച നിലയിൽ 15 പാക്കറ്റുകൾ അടങ്ങുന്ന 32 വലിയ പാക്കറ്റുകളിലായി 480 പാക്കറ്റുകൾ പിടിച്ചെടുത്തത്. വളാഞ്ചേരി
വൈക്കത്തൂർ കാര പറമ്പിൽ ഇല്യാസ് (26 വയസ്സ്) എന്നയാളെയാണ് വളാഞ്ചേരി പോലീസ്ഇൻസ്പെക്ടർ കെ.ജെ ജിനേഷ്, എസ് ഐ മുഹമ്മദ് റഫീഖ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.
സ്കൂൾ തുടങ്ങിയ സാഹചര്യത്തിൽ ചെറിയ കുട്ടികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കുമായി വിതരണം ചെയ്യുന്നതിനാണ് ഇയാൾ ഹാൻസ് സൂക്ഷിച്ചു വച്ചിരുന്നത്. പോലീസ് സംഘത്തിൽ വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജയകൃഷ്ണൻ, ജെറിഷ്, ശ്രീജ, രജീഷ് സിവിൽ പോലീസ് ഓഫീസർമാരായ ഗിരീഷ്, നഹാസ് എന്നിവരുമുണ്ടായിരുന്നുു.
Read Also:
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !