മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതിയില്‍(supreme court) നിലപാട് ആവര്‍ത്തിച്ച് കേരളം. തമിഴ്‌നാട് നിശ്ചയിച്ച റൂള്‍ കര്‍വ് പുനഃപരിശോധിക്കണമെന്ന് കോടതിയില്‍ നല്‍കിയ മറുപടിയില്‍ സംസ്ഥാനം ആവശ്യപ്പെട്ടു.
ജലനിരപ്പ് 142 അടി വരെ ഉയര്‍ത്തണമെന്ന റൂള്‍ കര്‍വിനെയാണ് സംസ്ഥാനം എതിര്‍ത്തത്. പുതിയ അണക്കെട്ട് മാത്രമാണ് ശാശ്വത പരിഹാരമെന്നും കേരളം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
അണക്കെട്ടിലെ ജലനിരപ്പില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന മേല്‍നോട്ട സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് ഹര്‍ജിക്കാരനായ ജോ ജോസഫ് ആവശ്യപ്പെട്ടു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് അണക്കെട്ടിന്റെ പ്രവര്‍ത്തനം. ജനങ്ങളുടെ ജീവന്‍ വെച്ച് കളിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഹര്‍ജിക്കാരന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !