മുല്ലപ്പെരിയാറിലെ ബേബി ഡാം( ബലപ്പെടുത്തണമെന്ന ആവശ്യപ്പെട്ട് കേരളത്തിന് കേന്ദ്ര സര്‍ക്കാരിന്റെ കത്ത്. തമിഴ്‌നാട് സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് കേന്ദ്ര ജല കമ്മിഷന്‍(national water commission) കത്തയച്ചത്. ഡാമിന്റെ അപ്രോച്ച് റോഡും എര്‍ത്ത് ഡാമും ബലപ്പെടുത്തണമെന്നും കേരളത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ജല ജോയിന്റ് സെക്രട്ടറിയാണ് കത്തയച്ചത്.
പുതിയ ഡാം മാത്രമാണ് പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമെന്ന് കേരളം ഇന്ന് സുപ്രീംകോടതിയില്‍ മറുപടി നല്‍കിയിരുന്നു. തമിഴ്‌നാട് നിശ്ചയിച്ച റൂള്‍ കര്‍വ് പുനഃപരിശോധിക്കണമെന്നും സംസ്ഥാനം സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍ വ്യക്തമാക്കുന്ന കത്ത് പുറത്ത് വന്നിരിക്കുന്നത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !