അന്നദാനം മഹാദാനം എന്ന സന്ദേശവുമായി മിനി പമ്പയിൽ ശിവപാർവതീ ക്ഷേത്രപരിസരത്ത് വർഷങ്ങളായി തുടരുന്ന അന്നദാനത്തിൻ്റെ സന്ദേശം ഈ പ്രദേശത്തെ സൗഹാർദം കൂടി ഊട്ടിയുറപ്പിക്കൽ കൂടിയാണെന്ന് തവനൂർ എം.എൽ.ഡോ:കെ.ടി.ജലീൽ പറഞ്ഞു.
മിനി പമ്പയിൽ ശബരിമല തീർത്ഥാടകർക്കുള്ള അന്നദാനത്തിൻ്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അയ്യപ്പസേവാസംഘത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന അന്നദാനം വളരെ മഹത്തരമാണെന്നും ഡോ.കെ .ടി.ജലീൽ എം.എൽ.എ പറഞ്ഞു.
അയ്യപ്പസേവാസംഘം ജില്ലാ പ്രസിഡൻ്റ് ഗോപിനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. അയ്യപ്പസേവാസംഘം ജില്ലാ സെക്രട്ടറി വി.വി.മുരളീധരൻ സ്വാഗതം പറഞ്ഞു. മുൻ രാജ്യസഭാ അംഗം സി.ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തി. കോർഡിനേറ്റർ കണ്ണൻ പന്താവൂർ ആമുഖപ്രസംഗം നടത്തി. തവനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.പി.നസീറ, വൈസ് പ്രസിഡണ്ട് ടി.വി.ശിവദാസ്, ബ്ലോക്ക് പഞ്ചായത്തംഗം സി.എം .അക്ബർ കുഞ്ഞു. പഞ്ചായത്തംഗങ്ങളായ മുഹമ്മദ് ബാബു.സി.എം, പ്രവിജ മഹേഷ്, മിനി പമ്പ കോർഡിനേറ്റർ സി.കെ.സുകേഷ്,മുല്ലപ്പുള്ളി ബാലചന്ദ്രൻ, രാജേഷ് പ്രശാന്തിയിൽ ,സേവാ സംഘം ജില്ലാ ജോയൻറ് സെക്രട്ടറി പ്രകാശൻ തവനൂർ, ജില്ലാ ട്രഷറർ കെ ഗോപാലകൃഷ്ണൻ നായർ,കേന്ദ്ര പൊതുയോഗം അംഗം ടി. കൃഷ്ണൻ നായർ, പി.ഗോപ, ഡോ: കൃഷ്ണൻ സതീശൻ കോലളമ്പ്, കെ.ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !