ദുബൈ: 50-ാം മത് യു.എ.ഇ.ദേശീയ ദിനാഘോഷത്തിൻ്റെ ഭാഗമായി ദുബൈ കെ.എം.സി.സി ആർട്ട് ഗാലറി പ്രദർശനം സംഘടിപ്പിച്ചു.യു.എ.ഇ.യുടെ തനിമയും, പ്രവാസി മലയളികളുടെ കലാമികവും പ്രകടമാക്കുന്നതായിരുന്നു പ്രദർശനം.ഗാലിഗ്രാഫ്, പോയിൻ്റലിസം ആർട്ട്, ഫോട്ടോഗ്രാഫി, ഛായാചിത്രം തുടങ്ങിയ ഇനങ്ങളിലായി 10 ഓളം കാലാകാരന്മാരുടെ മികവാർന്ന സൃഷ്ടികളാണ് പ്രദർശനത്തിനായി ഒരുക്കിയിരുന്നത്. രണ്ട് ദിവസം നീണ്ടു നിന്ന ആർട്ട് ഗാലറി പ്രദർശനം പ്രമുഖ സാമൂഹിക പ്രവർത്തകൻ ഡോ: പി.സരിൻ ഐ.എ.എസ് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രവാസി സമൂഹത്തിൻ്റെ സകല മേഖലകളെയും സ്പർശിക്കുന്ന പ്രവർത്തന ശൈലിയാണ് ദുബൈ കെ.എം.സി.സിയുടെ തെന്നും,അതിൻ്റെ ഭാഗമാണ് ഇത്തരം കലാമൂല്യമുള്ള ചടങ്ങുകളെന്നും ഡോ: പി.സരിൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പ്രവാസ ലോകത്തെ മലയാളി സമൂഹത്തിലെ കലാകാരന്മാർക്ക് ഇത്തരം ചടങ്ങുകൾ വലിയ പ്രോത്സാഹനമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അൽ ഫർദ്ദാൻ എക്സ്ചേഞ്ച് മാർക്കറ്റിംഗ് മാനേജർ മനോജ് മുഖ്യാഥിതിയായി പങ്കെടുത്തു.ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ ഹനീഫ ചെർക്കള അദ്ധ്യക്ഷത വഹിച്ചു.
കേന്ദ്ര കമ്മിറ്റി ഖജാഞ്ചി നിസാർ തളങ്കര, സംസ്ഥാന ആക്ടിംഗ് പ്രസിഡൻ്റ് ഹുസൈനാർ ഹാജി എടച്ചാക്കൈ,മുസ്തഫ തിരൂർ, പി.കെ.ഇസ്മായിൽ, ഹംസ തൊട്ടി,അഡ്വ: സാജിദ് അബൂബക്കർ ഒ.കെ.ഇബ്രാഹീം,റഈസ് തലശ്ശേരി, മുഹമ്മദ് പട്ടാമ്പി, കെ.പി.എ.സലാം,അഡ്വ: ഇബ്രാഹീം ഖലീൽ, മജീദ് മടക്കി മല, തുടങ്ങിയ സംസ്ഥാന കെ.എം.സി.സി.ഭാരവാഹികൾ ചടങ്ങിൽ സംബന്ധിച്ചു. ആർട്ട് ഗാലറി പ്രദർശനത്തിൽ പങ്കാളികളായ കലീലുല്ലാഹ് ചെംനാട്, ഹനീഫ് കൽമാട്ട,നദീം മുസ്തഫ, പി.കെ.ഫൈസൽ,ഫാറൂഖ് കോക്കൂർ, ഷിനി ഇബ്രാഹീം, ആയിഷ മൊയ്തു എന്നിവരെ ചടങ്ങിൽ വെച്ചു ആദരിച്ചു. സംഘാടക സമിതി ജന: കൺവീനർ പി.വി.നാസർവും, കോ.ഓർഡിനേറ്റർ ഷാനവാസ് തലശ്ശേരി നന്ദിയും പറഞ്ഞു.2020 ലെ ദേശീയ ഭിന്നശേഷി അവാർഡ് ജേതാവ് റിൻ ഷാ പുറത്തൂരിൻ്റെ ഗാനാലാപനം സദസ്സിന് ഏറെ ഹൃദ്യമായി.ഇബ്രാഹീം ബേരിക്ക, അബ്ദുൾ റഹിമാൻ ഇസ്മായിൽ, ശിഹാബ് ഇരിവേറ്റി, അബ്ദുൾ സലാം പരി, നൗഷാദ് പറവണ്ണ, സിദ്ധീഖ് ചൗക്കി, അബ്ദുൾ മജീദ്, കയ്യോടി, ശംസുദ്ധീൻ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.
Report: ശരീഫ് പിവി കരേക്കാട്
Read Also:
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !