വേഗ റെയില്‍ അബദ്ധം, ചൈനയിലെ വന്‍ മതില്‍ പോലെ, കേരളം വിഭജിക്കപ്പെടുമെന്ന് ഇ ശ്രീധരന്‍

0
വേഗ റെയില്‍ അബദ്ധം, ചൈനയിലെ വന്‍ മതില്‍ പോലെ, കേരളം വിഭജിക്കപ്പെടുമെന്ന് ഇ ശ്രീധരന്‍ | E Sreedharan says speed train mishap, like the Great Wall of China, will divide Kerala

തിരുവനന്തപുരം
| സില്‍വര്‍ ലൈന്‍ വേഗ റെയില്‍പാത പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മെട്രോമാന്‍ ഇ.ശ്രീധരന്‍ രംഗത്ത്.

പദ്ധതിക്ക് 64,000 കോടി രൂപയാണു ചെലവു കണക്കാക്കിയിട്ടുള്ളതെങ്കിലും പണി കഴിയുമ്ബോള്‍ 1.1 ലക്ഷം കോടി രൂപയെങ്കിലുമാകുമെന്ന് ഇ.ശ്രീധരന്‍ വ്യക്തമാക്കുന്നു.

പാതയുടെ ഇരുവശവും ചൈനയിലെ വന്‍ മതില്‍ പോലെ നിര്‍മാണം വരുന്നതോടെ കേരളം വിഭജിക്കപ്പെടും. 5 വര്‍ഷം കൊണ്ടു പണി തീരില്ലെന്നും ചുരുങ്ങിയത് 10 വര്‍ഷം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല, പാതയുടെ അലൈന്‍മെന്റ് ശരിയല്ല. തിരൂര്‍ മുതല്‍ കാസര്‍കോട് വരെ റെയില്‍പാതയ്ക്കു സമാന്തരമായി വേഗപാത നിര്‍മിക്കുന്നത് ഭാവിയില്‍ റെയില്‍പാത വികസനത്തെ ബാധിക്കുമെന്നതിനാല്‍ റെയില്‍വേ എതിര്‍ക്കുകയാണ്. 140 കിലോമീറ്റര്‍ പാത കടന്നുപോകുന്നത് നെല്‍വയലുകളിലൂടെയാണ്. ഇതു വേഗപാതയ്ക്ക് അനുയോജ്യമല്ല. നിലവിലെ പാതയില്‍ നിന്നു മാറി ഭൂമിക്കടിയിലൂടെയോ തൂണുകളിലോ ആണു വേഗപാത നിര്‍മിക്കേണ്ടത്. ലോകത്തെവിടെയും വേഗപാതകള്‍ തറനിരപ്പില്‍ നിര്‍മിക്കാറില്ലെന്നും ഇ.ശ്രീധരന്‍ ചൂണ്ടിക്കാട്ടി.

ഇതുവരെ നേരിട്ടുള്ള ലൊക്കേഷന്‍ സര്‍വേ നടത്തിയിട്ടില്ല. ഗൂഗിള്‍ മാപ്പും ലിഡാര്‍ സര്‍വേയും ഉപയോഗിച്ച്‌ അലൈന്‍മെന്റ് തയാറാക്കുന്നത് അംഗീകരിക്കാനാകില്ല. നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണു രൂപരേഖ തയാറാക്കിയത്. 20,000 കുടുംബങ്ങളെയെങ്കിലും കുടിയൊഴിപ്പിക്കേണ്ടി വരും. 2025ല്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന വാഗ്ദാനം ഏജന്‍സിയുടെ അറിവില്ലായ്മയുടെ തെളിവാണ്. നിലവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ഏജന്‍സിയായ ഡിഎംആര്‍സിക്കു പോലും 8 മുതല്‍ 10 വര്‍ഷം വരെ വേണ്ടിവരും. പദ്ധതി പ്രഖ്യാപിച്ചിട്ട് 5 വര്‍ഷമായിട്ടും ഒരു മേല്‍പാലം പോലും നിര്‍മിക്കാനായിട്ടില്ല.

കേരളത്തില്‍ വികസനപദ്ധതികളെ എതിര്‍ക്കുന്നത് യുഡിഎഫും ബിജെപിയുമാണെന്നാണ് മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും ആരോപിക്കുന്നത്. ജനങ്ങളെ വ്യാജവാഗ്ദാനങ്ങള്‍ നല്‍കി പറ്റിക്കുന്നത് ബിജെപി അംഗീകരിക്കില്ലെന്നും ശ്രീധരന്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !