'നോക്കുകൂലി' പിടിച്ചുപറി കേസാക്കാം - ഹൈക്കോടതി

0
'നോക്കുകൂലി' പിടിച്ചുപറി കേസാക്കാം - ഹൈക്കോടതി | 'Nokkukuli' can be prosecuted - High Court

കൊച്ചി
| നിയമവിരുദ്ധമായ നോക്കുകൂലി ആവശ്യപ്പെടുന്ന തൊഴിലാളികൾക്കും അവരെ നയിക്കുന്ന യൂണിയൻ നേതാക്കൾക്കുമെതിരെ ക്രിമിനൽ കുറ്റമായ പിടിച്ചുപറി ഉൾപ്പെടെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ സാദ്ധ്യമായ മുഴുവൻ വകുപ്പും ചുമത്തി കേസ് രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്. പരാതി ലഭിച്ചാൽ എല്ലാ വകുപ്പനുസരിച്ചും കേസെടുക്കുമെന്നുറപ്പാക്കാൻ, സംസ്ഥാന പൊലീസ് മേധാവി ഡിസംബർ എട്ടിനകം സർക്കുലർ പുറപ്പെടുവിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവിലുണ്ട്.

നോക്കുകൂലി ആവശ്യപ്പെട്ടെന്ന് കണ്ടെത്തിയാൽ ചുമട്ടു തൊഴിലാളി ലൈസൻസ് റദ്ദാക്കാനും പിഴയീടാക്കാനും വ്യവസ്ഥ ചെയ്ത് കേരള ചുമട്ടുതൊഴിലാളി നിയമം ഭേദഗതിചെയ്യുന്നത് സംബന്ധിച്ച് സർക്കാർ ഉടൻ അറിയിക്കണം. ചുമട്ടുതൊഴിലാളി നിയമത്തിൽ ഭേദഗതിക്ക് ആലോചനയുണ്ടെന്ന് സർക്കാർ അറിയിച്ചിരുന്നു. തുടർന്നാണ് വിശദീകരണം തേടിയത്.


യൂണിയനുകൾ നോക്കുകൂലി ആവശ്യപ്പെട്ട് ഹോട്ടൽ നിർമ്മാണം തടസപ്പെടുത്തുന്നതായി കൊല്ലം അഞ്ചൽ സ്വദേശി ടി.കെ സുന്ദരേശൻ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. വെറുതേ ഉത്തരവിട്ടതുകൊണ്ട് മാത്രം ഫലമില്ലെന്ന് വിലയിരുത്തിയാണ് പൊലീസ് മേധാവിയോട് സർക്കുലർ പുറപ്പെടുവിക്കാൻ നിർദ്ദേശിച്ചത്. ഡിസംബർ എട്ടിന് ഹർജി വീണ്ടും പരിഗണിക്കും.

അപരിഷ്‌കൃത രീതികൾ കേരളത്തിൽ മാത്രം
* വെറുതെ നോക്കിനിൽക്കുന്നതിന് കൂലി ലോകത്ത് മറ്റൊരിടത്തും കേട്ടുകേൾവിയില്ലാത്തതാണെന്ന് കോടതി പറഞ്ഞു.

* പരാതി ലഭിച്ചാൽ തൊഴിലാളിയെ മാത്രം ശിക്ഷിച്ചിട്ട് കാര്യമില്ല. യൂണിയൻ നേതാക്കൾക്കെതിരെയും നടപടി സ്വീകരിച്ചാലേ അപരിഷ്‌കൃത രീതികൾ തടയാനാവൂ

* ചുമട്ടുതൊഴിലാളി നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ ആലോചിച്ചത് നോക്കുകൂലിയിൽ കോടതി ഇടപെട്ടതു കൊണ്ടാണെന്നും സിംഗിൾബെഞ്ച് നിരീക്ഷിച്ചു

10 വർഷം തടവ് വരെ കിട്ടാം
തി​രു​വ​ന​ന്ത​പു​രം​:​ ​സാ​ദ്ധ്യ​മാ​യ​ ​മു​ഴു​വ​ൻ​ ​വ​കു​പ്പു​ക​ളും​ ​ചു​മ​ത്താ​ൻ​ ​ഹൈ​ക്കോ​ട​തി​ ​ഉ​ത്ത​ര​വി​ട്ട​തോ​ടെ​ ​പൊ​ലീ​സി​ന് ​ഇ​നി​ ​നോ​ക്കി​നി​ൽ​ക്കാ​നാ​വി​ല്ല.​ ​ക്രി​മി​ന​ൽ​ ​കേ​സെ​ടു​ക്കാ​ൻ​ 2012​ൽ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​സ​ർ​ക്കു​ല​ർ​ ​ഇ​റ​ക്കി​യി​ട്ടു​ണ്ട്.​ 2018​മേ​യ് ​ഒ​ന്നു​മു​ത​ൽ​ ​നോ​ക്കു​കൂ​ലി​ ​നി​രോ​ധി​ച്ച് ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വു​മി​റ​ങ്ങി​യ​താ​ണ്.


ചു​മ​ത്താ​വു​ന്ന​ ​വ​കു​പ്പു​കൾ
*​ ​അ​തി​ക്ര​മി​ച്ചു​ ​ക​ട​ക്കു​ന്ന​തി​ന് ​ഒ​രു​ ​വ​ർ​ഷം​ ​ത​ട​വു​ശി​ക്ഷ.​ ​കൊ​ല്ലാ​നു​ള്ള​ ​ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യെ​ങ്കി​ൽ​ ​ശി​ക്ഷ​ ​പ​ത്തു​ ​വ​ർ​ഷം
* ​ക​ള​വാ​ണ് ​ല​ക്ഷ്യ​മെ​ങ്കി​ൽ​ ​ശി​ക്ഷ​ 7​ ​വ​ർ​ഷം.​ ​ദേ​ഹോ​പ​ദ്ര​വ​മേ​ൽ​പ്പി​ക്ക​ൽ,​ ​ആ​ക്ര​മി​ക്ക​ൽ​ ​എ​ന്നി​വ​യ്ക്ക് 7​വ​ർ​ഷം​ ​ത​ട​വ്
* ആ​യു​ധ​വു​മാ​യി​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​ ​പ​ണം​വാ​ങ്ങി​യാ​ൽ​ ​ജീ​വ​പ​ര്യ​ന്തം​ ​വ​രെ.​
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !