പിതാവ് ലൈംഗികമായി പീഡിപ്പിച്ചു; മകളുടെ സഹപാഠികൾ വീട്ടിൽക്കയറി വെട്ടിക്കൊന്നു

പിതാവ് ലൈംഗികമായി പീഡിപ്പിച്ചു; മകളുടെ സഹപാഠികൾ വീട്ടിൽക്കയറി വെട്ടിക്കൊന്നു | Father sexually abused; Her daughter's classmates broke into the house and hacked her to death

ബെംഗളൂരു
| ബിഹാര്‍ സ്വദേശിയെ മകളുടെ സഹപാഠികള്‍ വീട്ടില്‍ കയറി വെട്ടിക്കൊന്നു. കാര്‍ഷിക സര്‍വകലാശാല ജികെവികെ ക്യാംപസില്‍ സെക്യൂരിറ്റി ജീവനക്കാരനായ ദീപക് കുമാര്‍ സിങ്ങിനെ (46) തിങ്കളാഴ്ച രാവിലെയാണ് സംഘം കൊലപ്പെടുത്തിയത്. പെണ്‍കുട്ടി ഉള്‍പ്പെടെ 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാളെക്കൂടി പിടികൂടാനുണ്ട്.

പിതാവില്‍ നിന്നുള്ള ലൈംഗിക പീഡനം സഹിക്കവയ്യാതെ, സഹപാഠികളായ ആണ്‍കുട്ടികളെ വിളിച്ചു വരുത്തുകയായിരുന്നുവെന്നു കോളജ് വിദ്യാര്‍ഥിനിയായ മകള്‍ വെളിപ്പെടുത്തി. ദീപക്കിനു 2 ഭാര്യമാരുണ്ട്. ആദ്യ ഭാര്യ ബിഹാറിലാണ്. കലബുറഗി സ്വദേശിനിയായ രണ്ടാം ഭാര്യയില്‍ 2 പെണ്‍മക്കളുണ്ട്. തിങ്കളാഴ്ച രാവിലെ മദ്യലഹരിയില്‍ ദീപക് പീഡനശ്രമം തുടര്‍ന്നപ്പോള്‍ സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയായിരുന്നു. പിതാവ് പീഡിപ്പിക്കുന്നത് മുന്‍പ് അമ്മയോടു പറഞ്ഞിട്ടുണ്ടെന്നും ഇതിന്റെ പേരില്‍ വഴക്ക് ഉണ്ടായിട്ടുണ്ടെന്നും പെണ്‍കുട്ടി മൊഴി നല്‍കി.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.

Previous Post Next Post

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മീഡിയവിഷൻ ലൈവിന്റേതല്ല.