ഇലക്ട്രിക്കൽ വയർമാൻ സൂപ്പർവൈസർ ആൻറ് കോൺട്രാക്ടേഴ്സ് ഏകോപന സമിതിയുടെ (EWSCES) ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി വളാഞ്ചേരി യൂണിറ്റ് കമ്മറ്റി സൗജന്യമായി വയറിംഗ് വർക്കുകൾ പൂർത്തീകരിച്ചു നൽകി.
ഇരിബിളിയം പഞ്ചായത്തിലെ കൊടുമുടി പ്രദേശത്തെ നിർധന കുടുംബത്തിനാണ് സംഘടന വീട് വൈദ്യുതീകരിച്ച് നൽകിയത്. വയറിംഗിന് ആവശ്യമായ സാധന സാമഗ്രികളും പ്രവൃത്തിയും തികച്ചും സൗജന്യമായാണ് EWSCES ചെയ്തു നൽകിയത്.സംഘടനാ നേതാക്കളായ പ്രദീപ് ബാബു, വിജയകുമാർ, വിഷ്ണുദാസ്, കൃഷ്ണദാസ്, ലുക്മാൻ തുടങ്ങിയവർ നേതൃത്വം നൽകി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !