തിരുവനന്തപുരം: മരക്കാര്‍ സിനിമ ഒടിടി റിലീസ് ചെയ്യുന്ന ദിവസം കരിദിനം ആചരിക്കാനൊരുങ്ങി തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്.
ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സിനിമ തിയറ്ററില്‍ കരിങ്കൊടി കെട്ടും. തിയറ്ററില്‍ ജീവനക്കാര്‍ കറുത്ത ബാഡ്ജ് ധരിച്ചായിരിക്കും എത്തുക. ഇത് നടന്‍ മോഹന്‍ലാലിനും ആന്റണി പെരുമ്ബാവൂരിനുമുള്ള മുന്നറിയിപ്പാണെന്ന് ഫിയോക് സംഘടന അറിയിച്ചു. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ഒടിടി റിലീസ് ചെയ്യുന്ന സിനിമ തിയറ്ററില്‍ റിലീസ് ചെയ്യില്ലെന്നും സംഘടന തീരുമാനിച്ചു. മരക്കാര്‍ സിനിമ തീയേറ്ററില്‍ റിലീസ് ചെയ്താല്‍ റിലീസ് ചെയ്യുന്ന തിയേറ്റര്‍ ഉടമകളെ പുറത്താക്കാനാണ് സംഘടനയുടെ തീരുമാനം. മരക്കാര്‍ ഒടിടി റിലീസ് ചെയ്ത ശേഷം മോഹന്‍ലാല്‍ ഫാന്‍സിന്റെ ആവശ്യാര്‍ത്ഥം തിയറ്ററില്‍ റിലീസ് ചെയ്യുമെന്ന് ആന്റണി പെരുമ്ബാവൂര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് തുരങ്കം വെക്കുന്നതാണ് ഫിയോക്കിന്റെ തീരുമാനം.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !