നിലമ്പൂര്‍ ഗവ.കോളജില്‍ മലയാള വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പ്, കോഴിക്കോട് ഉപവകുപ്പ് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത നെറ്റ്, പിജി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ നവംബര്‍ 11ന് രാവിലെ 10ന് കോളജില്‍ നടക്കുന്ന ഇന്റര്‍വ്യൂയില്‍ ഹാജരാകണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കുള്ള ബിരുദാനന്തര ബിരുദക്കാരെയും പരിഗണിക്കും. ഫോണ്‍: 9745868276.
നിലമ്പൂര്‍ വെളിയന്തോട് ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ എച്ച്.എസ്.സ്.ടി അക്കൗണ്ടന്‍സി വിഷയത്തില്‍ അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പി.എസ്.സി നിയമനത്തിനുള്ള എല്ലാ യോഗ്യതകളും ബാധകമാണ്. നിയമനം ലഭിക്കുന്നവര്‍ ഹോസ്റ്റലില്‍ താമസിച്ച് വിദ്യാര്‍ഥികളെ പഠിപ്പിക്കണം. താത്പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തിപരിചയം, ജാതി എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 16ന് രാവിലെ 10ന് നിലമ്പൂര്‍ ഐ.ടി.ഡി.പിയില്‍ നടക്കുന്ന വാക്- ഇന്‍- ഇന്റര്‍വ്യൂയില്‍ പങ്കെടുക്കണം. ഫോണ്‍: 04931 220315.
പൂക്കോട്ടൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഗണിതം (സീനിയര്‍), ജോഗ്രഫി (ജൂനിയര്‍), കൊമേഴ്‌സ് (ജൂനിയര്‍)എക്കണോമിക്‌സ് (ജൂനിയര്‍), കെമിസ്ട്രി (ജൂനിയര്‍) എന്നീ വിഷയങ്ങളില്‍ അധ്യാപകരെ ദിവസവേതനടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 11ന് രാവിലെ 9.30ന് സ്‌കൂളില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !