കോട്ടക്കലിൽ നവവരനെ തട്ടികൊണ്ടുപോയി മർദിച്ച സംഭവത്തിൽ ഭാര്യ പൊലീസിൽ പരാതി നൽകി. ഭർത്താവ് സ്ഥിരമായി മർദിക്കാറുണ്ടെന്നും പലതവണ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നുമാണ് മലപ്പുറം എസ് പിക്ക് നൽകിയ പരാതിയിൽ ആരോപിക്കുന്നത്.
സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും സഹോദരിയും മാതാപിതാക്കളും ഉപദ്രവിച്ചുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. നവവരൻ അസീബിനെ ഭാര്യയുടെ ബന്ധുക്കൾ തട്ടികൊണ്ട് പോയി മർദിച്ചെന്ന പരാതിയിൽ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവാഹ മോചനത്തിന് വഴങ്ങാത്തതിനെ തുടർന്നായിരുന്നു മർദനം.
അസീബിനെ തട്ടികൊണ്ട് പോയി മർദിച്ചതായി ബന്ധുക്കളാണ് പരാതി നൽകിയത്. ഒതുക്കുങ്ങലിലെ ഭാര്യ വീട്ടിലെത്തിച്ച അസീബിനോട് വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്ന് ഭാര്യയുടെ ബന്ധുക്കള്‍ ആവശ്യപെടുകയിരുന്നു.
വഴങ്ങാത്തതിനെ തുടര്‍ന്ന് ജനനേന്ദ്രിയത്തിലടക്കം ഗുരുതരമായി മര്‍ദിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ഒന്നര മാസം മുമ്പാണ് അബ്ദുള്‍ അസീസ് വിവാഹിതനായത്. ഭാര്യയുമായി ചെറിയ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്ന് അസീബ് വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !