ജോജുവിന്റെ കാർ തകര്‍ത്ത കേസ്; കോൺ​ഗ്രസ് നേതാവ് ടോണി ചമ്മിണി കീഴടങ്ങി, സ്‌റ്റേഷനില്‍ എത്തിയത് പ്രകടനമായി

0
ജോജുവിന്റെ കാർ തകര്‍ത്ത കേസ്; കോൺ​ഗ്രസ് നേതാവ് ടോണി ചമ്മിണി കീഴടങ്ങി, സ്‌റ്റേഷനില്‍ എത്തിയത് പ്രകടനമായി | Jojo's car wreck case; Congress leader Tony Chammini surrendered and arrived at the station in protest

നടൻ ജോജു ജോർജ് കാർ തകർത്ത കേസിൽ പ്രതികളായ ആറ് കോൺഗ്രസ് നേതാക്കൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ പ്രകടനമായി എത്തിയാണ് മുൻ മേയർ ടോണി ചമ്മിണി അടക്കമുളള പ്രതികൾ മരട് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്.

ജോജുവിന്റേത് കള്ളക്കേസെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ടോണി ചമ്മിണി പറഞ്ഞു. ടോണി ചമ്മിണി, മനു ജേക്കബ്, ജര്‍ജസ്. ജോസ് മാളിയേക്കല്‍ എന്നിവരാണ് കീഴടങ്ങിയത്. കഴിഞ്ഞ ഒന്നിന് കൊച്ചിയിൽ ഇടപ്പളളി – വൈറ്റില ദേശീയ പാത ഉപരോധത്തിനിടെ നടൻ ജോജു ജോർജിന്‍റെ വാഹനം തകർത്ത കേസിലാണ് മുൻ മേയർ അടക്കമുളളവരെ പ്രതി ചേർത്തിരുന്നത്. രണ്ടുപേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

സംഭവം വിവാദമാവുകയും കോൺഗ്രസിന്‍റെ സമര രീതി തന്നെ പരക്കെ ചോദ്യം ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ടോണി ചമ്മിണി അടക്കമുളളവരോട് കീഴടങ്ങാൻ ഡിസിസി ആവശ്യപ്പെട്ടുകയായിരുന്നു. മരട് കൊട്ടാരം ജംഗ്ഷനിൽ നിന്ന് ജാഥയായിട്ടെത്തിയ പ്രവർത്തകർ പൊലീസ് സ്റ്റേഷന് മുന്നിൽ ജോജുവിന്റെ കോലം കത്തിച്ചു. അതേസമയം ജാമ്യമില്ലാക്കുറ്റം ചുമത്തിയിരിക്കുന്നതിനാൽ റിമാൻഡിൽ പോകേണ്ടി വരും.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !