വഴി തടഞ്ഞുള്ള സമരത്തോട് വ്യക്തിപരമായി എതിർപ്പുള്ള പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കോൺഗ്രസ് സംഘടിപ്പിച്ച ചക്രസ്തംഭന സമരത്തിൽ പങ്കെടുത്തില്ല. കോൺഗ്രസിൽ പ്രശ്നരഹിതമായ കാലം ഉണ്ടായിട്ടില്ലെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചു. മുല്ലപ്പെരിയാർ പോലെ ഗൗരവമുള്ള വിഷയം ഉള്ളതു കൊണ്ടാണ് സഭയിൽ തുടർന്നത് എന്നായിരുന്നു സതീശന്റെ വിശദീകരണം.
ചക്രസ്തംഭന സമരത്തിൽ തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പങ്കെടുക്കുമെന്നായിരുന്നു കോൺഗ്രസ് അറിയിച്ചിരുന്നത്. എന്നാൽ പ്രതിപക്ഷ നേതാവ് സമരത്തിൽ പങ്കെടുത്തില്ല. ചക്രസ്തംഭന സമരം നടക്കുന്ന സമയത്ത് പ്രതിപക്ഷ നേതാവ് നിയമസഭയിൽ തുടർന്നു .
മുല്ലപ്പെരിയാർ പോലെ ഗൗരവമുള്ള വിഷയമാണ് സഭയിൽ നടന്നത്. ഇവിടെ താൻ തന്നെ വേണ്ടേ എന്നും, സമരത്തിന് കെ.പി.സി.സി അദ്ധ്യക്ഷൻ ഉണ്ടല്ലോ എന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. സമരത്തിന് പിന്തുണയുണ്ടോ എന്ന ചോദ്യത്തിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മറുപടി പറഞ്ഞില്ല.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !