ന്യൂഡൽഹി: രാജ്യത്തെ ഭരണനിർവഹണം പരിശോധിക്കുന്ന പബ്ലിക് അഫയേഴ്‌സ് ഇൻഡക്‌സ് സൂചികയിൽ കേരളം ഇന്ത്യയിൽ ഒന്നാമത്. പ്രധാനമായും സമത്വം, വളർച്ച, സുസ്ഥിരത എന്നീ മൂന്ന് കാര്യങ്ങൾ പരിഗണിച്ചാണ് സൂചിക തയ്യാറാക്കിയത്.
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, നാഷണൽ ഹെൽത്ത് മിഷൻ തുടങ്ങിയ അഞ്ചു കേന്ദ്രാവിഷ്‌കൃത പദ്ധതിയും പരിശോധിച്ചു. മഹാമാരിയെ നേരിട്ട രീതിയും പഠനവിഷയമായി. വലിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം ഒന്നാമത്. 18 സംസ്ഥാനങ്ങളാണ് ഈ പട്ടികയിലുള്ളത്. തമിഴ്‌നാട് രണ്ടാം സ്ഥാനത്തും തെലങ്കാന മൂന്നാമതുമാണ്. യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശാണ് ഏറ്റവും പിന്നിൽ.
ചെറിയ സംസ്ഥാനങ്ങളിൽ സിക്കിമാണ് ഒന്നാം സ്ഥാനത്ത്. മണിപ്പൂർ ഏറ്റവും പിന്നിൽ. കേന്ദ്ര ഭരണ പ്രദേശങ്ങളിൽ പുതുച്ചേരിയാണ് ഒന്നാമത്. ആൻഡമാർ നിക്കോബാർ ദ്വീപുകൾ ഏറ്റവുമൊടുവിലും.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !