വളാഞ്ചേരി : വളാഞ്ചേരിയിൽ ലയൺസ് ക്ലബ്ബ് രുപവത്കരിച്ചു. വോൾഗാ സമ്മേളനഹാളിൽ ഡിസ്ട്രിക്ട് ഗവർണർ ജോർജ് മൊറേരി ഉദ്ഘാടനം നിർവഹിച്ചു. വൈസ് ഗവർണർ ടോണി ഇനോക്കാരൻ, ലയൺസ് ക്ലബ്ബ് കോട്ടയ്ക്കൽ പ്രസിഡന്റ് കെ. വിജയൻ, സെക്രട്ടറി ഡോ. മുരളീധരൻ, ജില്ലാസെക്രട്ടറി കെ.എം. അനിൽകുമാർ, സോൺ ചെയർമാൻ ഡോ. ബി. സുരേഷ്, ജില്ലാ അഡ്വൈസർ ഡോ. കെ.ടി. മുഹമ്മദ്കുട്ടി, വി.കെ. ഷാജി, ജോർജ് ജോസഫ് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി അഡ്വ. പി. ശങ്കരനാരായണൻ (പ്രസി.), ഇ.ടി. വേണുഗോപാൽ, ഡോ. സുഭാഷ് പൊറ്റമ്മേൽ, ഡോ. മുഹമ്മദ് ഹാരിസ് (സെക്ര.), അഡ്വ. നജ്മുദ്ദീൻ പാലാറ (ജോ. സെക്ര.), മെഹമൂദ് റിയാസ് (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.
സേവനപ്രവർത്തനങ്ങളുടെ ഭാഗമായി അഞ്ച് കുടുംബങ്ങൾക്ക് വീട് നിർമിച്ചുകൊടുക്കാനും അഞ്ചുപേർക്ക് കൃത്രിമക്കാലുകൾ നൽകാനും തീരുമാനിച്ചു. മാതൃഭൂമിയുടെ 'മായരുത് മലയാളം' എന്ന പരമ്പരയ്ക്ക് പിന്തുണയുമായി അക്ഷരമാല അച്ചടിച്ച ആയിരം നോട്ടുപുസ്തകങ്ങൾ വളാഞ്ചേരിയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് വിതരണംചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !