കരൾ സംബന്ധമായ അസുഖത്തെതുടർന്ന് വിദ്ധഗ്ധ ചികിത്സയ്ക്ക് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ കഴിയുന്ന നാടക-ചലചിത്ര നടിയും കേരള സംഗീത-നാടക അക്കാദമി ചെയർപേഴ്സണുമായ കെ.പി.എ.സി ലളിതയുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും.
മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. തൃശൂരിലെ ആശുപത്രിയിലായിരുന്ന ലളിതയെ, വിദഗ്ധ ചികിത്സയ്ക്ക് വേണ്ടിയാണ് കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിലേക്ക് മാറ്റിയത്. ലളിതയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് കഴിഞ്ഞദിവസം ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു.
കേരള സാമൂഹ്യ സുരക്ഷാമിഷൻ മുഖേന പെൻഷൻ ലഭിക്കുന്ന 5357 എൻഡോസൾഫാൻ ദുരിതബാധിതർക്ക് മുൻ വർഷങ്ങളിൽ അനുവദിച്ചതുപോലെ 1000 രൂപ നിരക്കിൽ ഒറ്റത്തവണ ധനസഹായം അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !