കുറ്റിപ്പുറം ഐങ്കലത്ത് അമ്മയും കുഞ്ഞും തീ കൊളുത്തി മരിച്ച സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് വടക്കത്ത് വളപ്പില്‍ സുഹൈല നസ്‌റിന്‍(19), മകള്‍ ഫാത്തിമ ഷഹ്‌റ(എട്ട് മാസം) എന്നിവര്‍ പൊള്ളലേറ്റ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് സുഹൈലയുടെ ഭര്‍തൃമാതാവും ഭര്‍തൃസഹോദരി പുത്രിയുമാണ് പിടിയിലായത്.
അയങ്കലം ഉണ്ണിയമ്ബലത്തിനു സമീപത്തെ വടക്കത്ത് വളപ്പില്‍ മുഹമ്മദ് മുസ്ല്യാരുടെ ഭാര്യ ഫാത്തിമ(59), വടക്കത്ത് വളപ്പില്‍ ബള്‍ക്കീസിന്റെ മകള്‍ ഫാത്തിമ സഹ്‌ല(18) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഇരുവരും സുഹൈലയെ നിരന്തരം മാനസികവും ശാരീരകവുമായി പീഡിപ്പിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സുഹൈലയുടെ ഭര്‍ത്താവ് ബാസിത് വിദേശത്താണ് ജോലി ചെയ്യുന്നത്. അറസ്റ്റ് ചെയ്ത പ്രതികളെ പൊലീസ് കോടതിയില്‍ ഹാജരാക്കി. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !