പബ്ജി മൊബൈല്‍ ഗെയിം കളിച്ചുകൊണ്ട് റെയില്‍വേ ട്രാക്കില്‍ നടക്കുന്നതിനിടെ രണ്ടു വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം.
ഉത്തര്‍പ്രദേശിലെ മഥുര കന്റോണ്‍മെന്റ് സ്റ്റേഷനും രായ സ്റ്റേഷനും ഇടയില്‍, ലക്ഷ്മി നഗറിലാണ് സംഭവം. കപില്‍ (18), രാഹുല്‍ (16) എന്നിവരാണ് മരിച്ചത്. ഇരുവരും പത്താം ക്ലാസ് വിദ്യാര്‍ഥികളാണ്.
കപിലും രാഹുലും രാവിലെ നടക്കാനിറങ്ങിയതാണ്. മൊബൈലില്‍ പബ്ജി കളിച്ച്, റെയില്‍വേ ട്രാക്കിലൂടെ നടക്കുന്നതിനിടെ ട്രെയിന്‍ വന്നത് അറിയാതിരുന്നതാണ് അപകടകാരണമെന്ന് ജമുന പാര്‍ പൊലീസ് സ്റ്റേഷന്‍ എസ്‌എച്ച്‌ഒ അറിയിച്ചു.
അപകടസ്ഥലത്തുനിന്നു ഇരുവരുടെയും ഫോണ്‍ കണ്ടെടുത്തു. കണ്ടെടുക്കുന്ന സമയത്തും ഒരു ഫോണില്‍ പബ്ജി ഗെയിം തുടര്‍ന്നുകൊണ്ടിരിക്കുകയായിരുന്നെന്നു പൊലീസ് അറിയിച്ചു. ഒരു ഫോണ്‍ പൂര്‍ണമായും തകര്‍ന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !