നിയമസഭാ കയ്യാങ്കളി കേസില്‍ റിവ്യൂ ഹര്‍ജിയുമായി പ്രതികള്‍ ഹൈക്കോടതിയില്‍. കയ്യാങ്കളി കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളിയതിനെതിരെയാണ് റിവ്യൂ ഹര്‍ജി.
വി.ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള പ്രതികളാണ് കോടതിയെ സമീപിച്ചത്.
വിചാരണാ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ഹര്‍ജിയില്‍ പ്രതികള്‍ ആവശ്യപ്പെട്ടു. നേരത്തെ ഡിസ്ചാര്‍ജ്ജിംഗ് പെറ്റീഷന്‍ കീഴ്‌ക്കോടതി തള്ളിയിരുന്നു. നിയമസഭയില്‍ നടന്നത് സാധാരണ പ്രതിഷേധമാണെന്ന് ഹര്‍ജിയില്‍ പ്രതികള്‍ പറയുന്നു. തങ്ങള്‍ക്കെതിരായ കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍ തെറ്റെന്നും പ്രതികള്‍ ചൂണ്ടിക്കാട്ടി. കേസില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയിട്ടുണ്ട്.
അതേസമയം, നിയമസഭ കയ്യാങ്കളി കേസ് പരിഗണിക്കുന്നത് ഡിസംബര്‍ 22ലേക്ക് മാറ്റി. കേസ് പരിഗണിക്കുന്ന ചീഫ് ജ്യുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അവധിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണ് മാറ്റിയത്. കുറ്റപത്രം വായിച്ച് കേള്‍ക്കുന്നതിന് കേസിലെ പ്രതികളായ മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള ആറ് പ്രതികളും ഇന്ന് ഹാജരാകണമെന്ന് കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !