ഉത്തര്‍പ്രദേശിലെ നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും

ഉത്തര്‍പ്രദേശിലെ നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും  | The Prime Minister will lay the foundation stone for the Noida International Airport in Uttar Pradesh today

ഉത്തര്‍പ്രദേശിലെ നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടും.

നോയിഡ അന്താരാഷ്ട്ര വിമാനത്താവളം ഡല്‍ഹിയിലെ നിലവിലെ ഐജിഐ വിമാനത്താവളത്തില്‍ നിന്ന് 72 കി.മീ അകലെയാണ് പണിയുന്നത്. എന്‍സിആര്‍ മേഖലയില്‍ ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ്നഗറിലെ ജെവാറിന് സമീപമാണ് നോയിഡ അന്താരാഷ്ട്ര വിമാനത്താവളം (എന്‍ഐഎ) യാഥാര്‍ത്ഥ്യമാകുക.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍, യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ സുപ്രധാന അടിസ്ഥാന സൗകര്യ പദ്ധതിയാണ് ഗൗതം ബുദ്ധ നഗര്‍ ജില്ലയിലെ ജെവാറിലെ വിമാനത്താവളം. പൊതു-സ്വകാര്യ പങ്കാളിത്ത (പി.പി.പി) മോഡിലാണ് വിമാനത്താവളം വികസിപ്പിക്കുന്നത്.

തുടര്‍ന്ന് മഹോബയിലും ഝാന്‍സിയിലും നടക്കുന്ന റാലികളെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രഖ്യാപനത്തിന് ശേഷം പ്രധാനമന്ത്രി പങ്കെടുക്കുന്ന ആദ്യത്തെ പൊതുപരിപാടിയാണ് ഇത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.

Previous Post Next Post