'മകളുടെ അടുത്തേക്ക് ഞാനും പോകും'; വേദനയായി മോഫിയയുടെ പിതാവിന്റെ കുറിപ്പ്

'മകളുടെ അടുത്തേക്ക് ഞാനും പോകും'; വേദനയായി മോഫിയയുടെ പിതാവിന്റെ കുറിപ്പ് | 'I will go to my daughter too'; Mofia's father's note of pain

ആലുവ
| മകളുടെ അകാല മരണത്തില്‍ മനസ്സുനൊന്ത് പിതാവിന്റെ ഫേസ്ബുക് പോസ്റ്റ് ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും വേദനയായി.

ഗാര്‍ഹിക പീഡനം മൂലം ആത്മഹത്യ ചെയ്ത നിയമവിദ്യാര്‍ഥിനി മോഫിയ പര്‍വീണിന്റെ പിതാവു ദില്‍ഷാദാണു താന്‍ മകള്‍ക്കൊപ്പം പോവുകയാണെന്നു കാണിച്ച്‌ ഇന്നലെ ഫേസ്ബുക്കില്‍ കുറിപ്പിട്ടത്.

'എന്റെ മോള്‍ കരളിന്റെ ഒരു ഭാഗം. ഞാനും പോകും എന്റെ മോളുടെ അടുത്തേക്ക്. മോള്‍ ഇപ്പോള്‍ ഒറ്റയ്ക്കാണ്. എന്നും എന്നും ഞാനായിരുന്നു മോള്‍ക്കു തുണ. എന്തു പ്രശ്‌നമുണ്ടെങ്കിലും മോള്‍ പപ്പാ എന്നൊരു വിളിയാണ്. അവിടെയെത്തും ഞാന്‍. മോള്‍ക്കു സോള്‍വ് ചെയ്യാന്‍ പറ്റാത്ത എന്തു പ്രശ്‌നത്തിനും എന്നെ വിളിക്കും. പക്ഷേ, ഇതിനു മാത്രം വിളിച്ചില്ല. പപ്പെടെ ജീവന്‍ കൂടി വേണ്ടെന്നു വിചാരിച്ചിട്ടുണ്ടാവും. പക്ഷേ, ഞാന്‍ വിട്ടുകൊടുക്കാന്‍ തയാറല്ല. ദൈവമായിട്ടു പിടിപാട് കുറവാണ്. എന്നാലും ഒന്നു ട്രൈ ചെയ്തു നോക്കാം'. ദില്‍ഷാദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.

Previous Post Next Post