പുതിയ കാലത്ത് ഗാന്ധിയൻ ദർശനങ്ങളുടെ പ്രസക്തി വർദ്ധിക്കുന്നു: കെ.പി.എ.മജീദ് എം.എൽ.എ

0
പുതിയ കാലത്ത് ഗാന്ധിയൻ  ദർശനങ്ങളുടെ  പ്രസക്തി വർദ്ധിക്കുന്നു: കെ.പി.എ.മജീദ് എം.എൽ.എ  | The relevance of Gandhian philosophies is increasing in recent times: KPA Majeed MLA

പരപ്പനങ്ങാടി
| നമ്മുടെ രാജ്യം സംഘർഷങ്ങളിലൂടെയും പ്രതിസന്ധിയിലൂടെയും കടന്ന് പോകുമ്പോൾ രാഷ്ട്ര പിതാവിന്റെ ദർശനങ്ങളുടെ പ്രസക്തി വർദ്ധിക്കുന്നു എന്ന്  കെ.പി.എ.മജീദ് എം.എൽ.എ പറഞ്ഞു. ഗാന്ധിയൻ ദർശനങ്ങളുടെ പ്രയോക്താവാണ് നാരായണൻ മാഷ് എന്നും  അദ്ദേഹം കൂട്ടിച്ചേർത്തു. 

മലപ്പുറം ജില്ല ഗാന്ധി ദർശൻ സമിതി ഉള്ളണം എ.എം.യു.പി സ്കൂളിൽ സംഘടിപ്പിച്ച പി.കെ.നാരായണൻ മാസ്റ്റർക്കുള്ള സ്നേഹാദരം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ നാരായണൻ മാസ്റ്റർക്കുള്ള ഉപഹാരം അദ്ദേഹം സമർപ്പിച്ചു. 

പരപ്പനങ്ങാടി മുനിസിപ്പൽ ചെയർമാൻ എ. ഉസ്മാൻ അധ്യക്ഷത വഹിച്ചു. കെ.പരമേശ്വര ശർമ്മ മുഖ്യ പ്രഭാഷണം നടത്തി. മുനിസിപ്പൽ കൗൺസിലർമാരായ കെ.പി. മെറിന , ഗിരീഷ്.സി, റംലത്ത് . കെ.കെ,നെഹ്റു യുവകേന്ദ്ര ജില്ല കോഡിനേറ്റർ ഡി.ഉണ്ണികൃഷ്ണൻ, തിരൂരങ്ങാടി ഡി.ഇ.ഒ ടി.കെ. വൃന്ദാ കുമാരി , എ.ഇ.ഒ. മുഹമ്മദ്.പി.പി, വി.പി.ഹസ്സൻ ഹാജി, വി.എൻ. ഹരിദാസൻ മാസ്റ്റർ, സി എ റസാഖ്,  പി.വി.ഉദയകുമാർ , ഹെഡ് മാസ്റ്റർ കെ.അബ്ദുൽ കരീം, ആർ. പ്രസന്ന കുമാരി, സി.വി. അരവിന്ദ്, പി.പി മുജീബ് റഹ്മാൻ , ഇ. സത്യൻ, നീലകണ്ഠൻ മാസ്റ്റർ, കെ. ഉമാവതി, എം. ധന്യ, വി.നാസർ തുടങ്ങിയവർ സംസാരിച്ചു. കുറ്റിപ്പുറം ഉപജില്ല കമ്മിറ്റിയുടെ ഉപഹാരം ടി.കെ.കൃഷ്ണദാസ് സമർപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !