ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ ജനസംഖ്യാനു പാതികമാക്കണം : ഡോ പി നസീർ

ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ ജനസംഖ്യാനു പാതികമാക്കണം : ഡോ പി നസീർ | Minority welfare schemes should be proportional to population: Dr P Nazir

മലപ്പുറം
| സംസ്ഥാനത്ത് നടപ്പാക്കുന്ന ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ ആവിഭാഗങ്ങളിലെ സമുദായങ്ങളുടെ ഏറ്റവും പുതിയ ജനസംഖ്യ കണക്കിനെ അടിസ്ഥാന പ്പെടുത്തി യാകണമെന്ന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുൻ ഡയറക്ടർ ഡോ :പി നസീർ അഭിപ്രായപ്പെട്ടു . 

സച്ചാർ സമിതി കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ നിയോഗിച്ച പാലോളി കമ്മിറ്റി മുസ്‌ലിം പിന്നാക്കാവസ്ഥ സംബന്ധിച്ചു സമർപ്പിച്ച പരിഹാര നിർദേശങ്ങളിൽ വെള്ളം ചേർത്തത് ആണ് കേരളത്തിൽ ഇത്തരത്തിൽ സാമുദായിക ധ്രുവീകരണമുണ്ടാകാൻ  ഇടവരുത്തിയത് .ആദ്യം സംഘ് പരിവാർ ഉയർത്തിയ പ്രശ്നം തുടർന്ന് മറ്റുള്ളവർ ഏറ്റെടുത്തപ്പോൾ സർക്കാർ പുലർത്തിയത് കുറ്റകരമായ അനാസ്ഥ യായിരുന്നു .മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാൻ കൊണ്ട് വന്ന പദ്ധതികൾ 80:20അനുപാതം നിശ്ചയിച്ചത് ഹൈക്കോടതി റദ്ദാക്കിയപ്പോൾ ജനസംഖ്യാനുപാതികമായി നടപ്പാക്കണമെന്നാണ് നിർദേശിച്ചത് .

സംസ്ഥാനത്തിന്റെ പൊതു ഖജനാവിൽ നിന്ന് ശമ്പളം നൽകുന്ന ഉദ്യോഗ -തൊഴിൽ മേഖലകളിലും എയ്‌ഡഡ്‌ സ്ഥാപനങ്ങൾ അനുവദിക്കുന്നതിലും ജനസംഖ്യാനുപാതികമായി വിഹിതം നിശ്ചയിച്ചാൽ സാമൂഹിക നീതി കൈവരാൻ അത് സഹായകമാകും നസീർ കൂട്ടിച്ചേർത്തു .

ശിഹാബ് തങ്ങൾ പഠന ഗവേഷണ കേന്ദ്രം മലപ്പുറത്ത് സംഘടിപ്പിച്ച സച്ചാർ -പാലോളി റിപ്പോർട്ട് നീതി നിഷേധം എവിടം വരെ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .പി ഉബൈദുള്ള എം എൽ എ ഉത്ഘാടനം ചെയ്തു .അബ്ദുല്ല വാവൂർ ആധ്യക്ഷ്യം വഹിച്ചു .എ കെ സൈനുദ്ദീൻ ,പി കെ സി അബ്ദുറഹ്മാൻ ,എ മുഹമ്മദ്‌ ,എ എം അബൂബക്കർ ,സി എച് ഹംസ മാസ്റ്റർ ,മജീദ് കാടെങ്ങൽ ,കെ ടി അമാനുള്ള ,എം മുഹമ്മദ്‌ സലിം പ്രസംഗിച്ചു .
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.

Previous Post Next Post

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മീഡിയവിഷൻ ലൈവിന്റേതല്ല.