മൂച്ചിക്കൽ - കരിങ്കല്ലത്താണി ബൈപ്പാസ് യാഥാർത്ഥ്യമാകുന്നു; സ്ഥലമുടമകൾ സമ്മതപത്രം കൈമാറി

0
മൂച്ചിക്കൽ - കരിങ്കല്ലത്താണി ബൈപ്പാസ് യാഥാർത്ഥ്യമാകുന്നു; സ്ഥലമുടമകൾ സമ്മതപത്രം കൈമാറി | Suffocation - granite bypass becomes a reality; The landlords handed over the consent form


വളാഞ്ചേരി| വളാഞ്ചേരിയുടെ ഗതാഗതക്കുരുക്കിന് പരിഹാരമായേക്കാവുന്ന മുച്ചിക്കൽ കരിങ്കല്ലത്താണി ബൈപ്പാസ് റോഡ് വീതി കൂട്ടുന്നതിനായി സ്ഥലമുടമകൾ സമ്മതപത്രം നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങലിന് കൈമാറി. 

വളാഞ്ചേരിയുടെ ഏറെ കാലത്തെ പ്രശ്നമാണ് ഗതാഗതക്കുരുക്ക്. പെരിന്തൽമണ്ണ, തൃശൂർ, കോഴിക്കോട്, പട്ടാമ്പി റോഡുകൾ കൂടിച്ചേരുന്ന ജംഗ്ഷൻ ആയതിനാൽ നിരവധി വാഹനങ്ങൾ ദിവസവും ഇതുവഴി കടന്നുപോകും. ഇത് വലിയ ഗതാഗതക്കുരുക്കാണ് സൃഷ്ടിക്കുന്നുന്നത്. ടൗണിലുള്ള ബൈപ്പാസ് റോസുകൾ സജീവമാക്കിയാൽ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരമാകും. പട്ടാമ്പി റോഡിൽ നിന്നും കുറ്റിപ്പുറം റോഡിലേക്കും, കോഴിക്കോട് റോഡിൽ നിന്നും പെരിന്തൽമണ്ണ റോഡിലേക്കുമാണ് ബൈപ്പാസുളളത്. ഈ റോസുകൾ വീതികുറവായതിനാൽ ഇവിടെ വാഹനങ്ങൾ കുടുങ്ങി ഗതാഗത തടസ്സപ്പെടുന്നതും പതിവാണ്. ഈ ബൈപ്പാസ് റോഡുകളുടെ വീതിക്കുട്ടി സജീവമാക്കിയാൽ ഒരു പരിധി വരെ ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാം. ബൈപ്പാസ് റോസുകൾ വീതിക്കൂട്ടുന്നതിന്റെ ഭാഗമായാണ് പട്ടാമ്പി റോഡിൽ നിന്നും കുറ്റിപ്പുറം റോഡി ലേക്കുള്ള റോഡിലെ ഇരുവശത്തുമുള്ള സ്ഥലമുടകൾ സമ്മതപത്രം നഗരസഭക്ക് കൈമാറിയത്. സ്ഥലമുടമയും റോഡ്നിർമ്മാണ കമ്മറ്റി ചെയർമാനുമായ ചാച്ചു, കൺവീനർ അലിക്കുട്ടി, എ.ആർ.അബ്ദുൽ കരീം എന്നിവർ ചേർന്നാണ്  സമ്മതപത്രം ചെയർമാന് കൈമാറിയത്.

ചടങ്ങിൽ കൗൺസിലർമാരായ തസ്‌ലീമ നദീർ , നൂർ ജഹാൻ, മോഹനൻ , ഹബീബ് പറമ്പയിൽ, ടി.സൈതാലിക്കുട്ടി, അഷ്റഫ്, കെ.ബി. ഹസ്സൻ തുടങ്ങിയവർ സംബന്ധിച്ചു. ഏറ്റവും വേഗത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുവാനും യോഗം തീരുമാനിച്ചു.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !