തിരുവനന്തപുരം: നാളെ മുതല്‍ അനിശ്ചിതകാലത്തേക്ക് സ്വകാര്യ ബസുകള്‍ പണിമുടക്കി പ്രഖ്യാപിച്ച സാഹചര്യത്തില്‍ യാത്രക്കാരുടെ തിരക്ക് പരിഗണിച്ചു കൂടുതല്‍ ക്രമീകരണം ഏര്‍പ്പെടുത്താന്‍ കെ.എസ്.ആര്‍.ടി.സി.
ഡോക്കിലുള്ള മുഴുവന്‍ ബസുകളുടെയും അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കി സര്‍വീസിന് ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കി.
വരുമാനം കുറഞ്ഞ ട്രിപ്പുകള്‍ സ്വകാര്യ ബസുകള്‍ ഒപ്പറേറ്റ് ചെയ്യുന്ന റൂട്ടുകളില്‍ മാറ്റി ക്രമീകരിക്കണം. സ്വകാര്യ ബസുകള്‍ മാത്രം ഓപ്പറേറ്റ് ചെയ്യുന്ന റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി സ്‌പെഷ്യല്‍ സര്‍വീസ് നടത്തും. യൂണിറ്റുകള്‍ ലഭ്യമായ എല്ലാ ബസുകളും സര്‍വീസിന് ഉപയോഗിക്കണം. അധിക ട്രിപ്പുകള്‍ താത്കാലികമായി ക്രമീകരിച്ചു ഓപ്പറേറ്റ് ചെയ്യണമെന്നും നിര്‍ദ്ദേശം.
വിദ്യര്‍ത്ഥികളുടെ ഉള്‍പ്പെടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നും ഡീസല്‍ സബ് സിഡി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സ്വകാര്യ ബസുകള്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യ ബസുടമകളുടെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന് നോട്ടിസ് നല്‍കിയിരുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !