ലുധിയാന| പഞ്ചാബ് ലുധിയാനയിൽ കോടതി സമുച്ചത്തിൽ ഉണ്ടായ സ്‌ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. സ്‌ഫോടനത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. രണ്ടാം നിലയിലെ ശുചിമുറിക്ക് സമീപം ഉച്ചയ്ക്ക് 12.22നായിരുന്നു സംഭവം.
സ്‌ഫോടനത്തിൽ ശുചിമുറിയുടെ ഭിത്തികളും, സമീപത്തെ മുറികളുടെ ജനലുകളും തകർന്നു. ഫോറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തുകയാണ്. ലുധിയാന നഗരത്തിന്റെ ഹൃദയഭാഗത്ത് ജില്ലാ കമ്മിഷണറുടെ ഓഫീസിന് സമീപമാണ് കോടതി സമുച്ചയം സ്ഥിതി ചെയ്യുന്നത്.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തണമെന്ന് പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് ആവശ്യപ്പെട്ടു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !