കേരളത്തിലെ ദേവാലയങ്ങളില്‍ തിരുപ്പിറവിയുടെ കര്‍മങ്ങള്‍ ആഘോഷപൂര്‍വം നടന്നു. പാതിരാ കുര്‍ബാന കൈകൊള്ളുന്നതിനായി സംസ്ഥാനത്തെ ഒട്ടുമിക്ക ദേവാലയങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്.
എറണാകുളം സെന്റ് ഫ്രാന്‍സിസ് അസ്സീസി ദേവാലയത്തില്‍, വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ ജോസഫ് കളത്തിപ്പറമ്ബിലിവന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ തിരുപ്പിറവി ദിവ്യബലി നടത്തി. തിരുവനന്തപുരം സെന്റ്. മേരീസ് കത്തീഡ്രലില്‍ നടന്ന ക്രിസ്മസ് ശുശ്രൂഷകള്‍ക്ക് കര്‍ദിനാള്‍ മാര്‍ ക്ലിമിസ് കാതോലിക്ക ബാവ നേത്യത്വം നല്‍കി.
കാക്കനാട് മൗണ്ട് സെന്റ് തോമസ് പള്ളിയില്‍ നടന്ന ക്രിസ്തുമസ് പാതിരാ കുര്‍ബാനയ്ക്ക് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. കരിങ്ങാച്ചിറ ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ പള്ളിയില്‍ നടന്ന ജനനപ്പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് യാക്കോബായ സുറിയാനി സഭ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി മോര്‍ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !