ന്യൂഡല്‍ഹി| രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ കണക്ക് 400ല്‍ എത്താറായി. രോഗവ്യാപനത്തിന് പിന്നാലെ സംസ്ഥാനങ്ങള്‍ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു.
മഹാരാഷ്ട്രയില്‍ മാത്രം ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 100 കടന്നു. സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ അടക്കമുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. യുപിയില്‍ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാവുന്നരുടെ എണ്ണം ഇരുന്നൂറാക്കി ചുരുക്കി.
ആഘോഷ പരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഡല്‍ഹിയില്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിച്ച ഒരു ഹോട്ടല്‍ ദുരന്ത നിവാരണ അതോറിറ്റി അടച്ചു പൂട്ടി. കര്‍ണാടകത്തിലും മഹാരാഷ്ട്രയിലും പൊതു സ്ഥലങ്ങളിലെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ഒമിക്രോണ്‍ ബാധിതരുടെ എണ്ണം ഇരട്ടിയാകാന്‍ ഒന്നര മുതല്‍ മൂന്ന് ദിവസമാണ് എടുക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഒമിക്രോണിന് ഡെല്‍റ്റയെക്കാള്‍ വ്യാപനശേഷി ഉണ്ടെന്നും, രോഗവ്യാപനം തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നുമുള്ള കേന്ദ്ര നിര്‍ദേശത്തിന് പിന്നാലെയാണ് സംസ്ഥാനങ്ങളുടെ നടപടി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !