കൊച്ചി| സൗജന്യപരിധി കഴിഞ്ഞുള്ള എ.ടി.എം ഇടപാടുകളുടെ ഫീസ് ജനുവരി ഒന്നുമുതൽ ഉയർത്താൻ ബാങ്കുകൾക്ക് റിസർവ് ബാങ്കിന്റെ അനുമതി. നിലവിൽ അക്കൗണ്ടുള്ള ബാങ്കിന്റെ എ.ടി.എമ്മിൽ അഞ്ചും മറ്റുബാങ്ക് എ.ടി.എമ്മിൽ മൂന്നും (മെട്രോ നഗരങ്ങളിൽ) ഇടപാടുകളാണ് പ്രതിമാസം സൗജന്യം. മെട്രോ ഇതര നഗരങ്ങളിൽ മറ്റുബാങ്ക് എ.ടി.എമ്മുകളിൽ അഞ്ച് സൗജന്യ ഇടപാടുകൾ നടത്താം.
തുടർന്ന് ഓരോ പണമിടപാടിനും 20 രൂപയാണ് ഫീസ്; ജനുവരി ഒന്നുമുതൽ ഇത് 21 രൂപയാകും. പുറമേ ജി.എസ്.ടിയും (18 ശതമാനം) നൽകണം. പണം പിൻവലിക്കൽ മാത്രമല്ല, ബാലൻസ് പരിശോധിക്കൽ, മിനി സ്‌റ്റേറ്റ്‌മെന്റ് എടുക്കൽ എന്നിവയെല്ലാം ഇടപാടുകളുടെ പരിധിയിൽ വരും. ഇവ ഓരോന്നും ഓരോ ഇടപാടുകളായാണ് കണക്കാക്കുക.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !